Your Ad Here

Saturday, 21 May 2011

മോഹന്‍ലാലിന് അന്ത്യശാസനം

സുകുമാര് അഴീക്കോട് ഫയല്‍ചെയ്ത മാനനഷ്ടക്കേസില് മോഹന്‍ലാലിന് കോടതിയുടെ അന്ത്യശാസനം. ലാല്‍ ജൂലൈ  22ന് നേരിട്ട് ഹാജരാകണമെന്ന് തൃശൂര് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. മേയ് 19ന് ഹാജരാകാനാണ് മോഹന്‍ലാലിനോട് കോടതി ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല് അബുദാബിയില് ഷൂട്ടിംഗ് നടക്കുന്നതിനാല് കോടതിയില് ഹാജരാകുന്നതിന് അസൗകര്യമുണ്ടെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന് വ്യാഴാഴ്ച കോടതിയെ അറിയിക്കുകയായിരുന്നു.
പ്രിയദര്‍ശന് സംവിധാനം ചെയ്യുന്ന അറബിയും ഒട്ടകവും പി. മാധവന് നായരും എന്ന സിനിയമയുടെ ഷൂട്ടിങ്ങാണ് അബുദാബിയില് നടക്കുന്നത്. അതിനാല് കേസ് 22ലേക്ക് മാറ്റുകയായിരുന്നു. ഈ കേസില് മോഹന്‍ലാലിന് ഹാജരാകാനുള്ള അവസാന അവസരമാണ് അതെന്നും കോടതി വ്യക്തമാക്കി. 22 ന് ഹാജരായില്ലെങ്കില് കോടതി നടപടിയെടുത്തേക്കുമെന്ന് സൂചന. അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നും നടന് മോഹന്‍ലാല് നടത്തിയ പ്രസ്താവനയാണ് മാനനഷ്ടക്കേസിന് ആധാരം
 മോഹന്‍ലാലിനെതിരായ കേസ് നിലനില്‍ക്കുന്നതാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് പി എസ് ആന്റണി മോഹന്‍ലാലിന് സമന്‍സ് അയയ്ക്കാന് ഉത്തരവിട്ടത്. നേരത്തേ സുകുമാര് അഴീക്കോടും രണ്ടു സാക്ഷികളും കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു. കേരളവര്‍മ കോളജ് മലയാള വിഭാഗം മേധാവി പ്രഫസര് വിജി തമ്പി, എഴുത്തുകാരന് കടങ്ങോട് പ്രഭാകരന് എന്നിവരായിരുന്നു അഴീക്കോടിന്റെ സാക്ഷികള്.
തിലകന് - അമ്മ - വിനയന് വിഷയത്തില് അമ്മയുടെ ജനറല്‍ സെക്രട്ടറികൂടിയായ മോഹന്‍ലാലും അഴീക്കോടും തമ്മില് മുമ്പു നടന്ന വാദപ്രതിവാദങ്ങള് അവസാനിപ്പിച്ചെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് മോഹന്‍ലാല് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സുകുമാര് അഴീക്കോട് കോടതിയെ സമീപിച്ചത്. തനിക്ക് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നുമെല്ലാം മോഹന്‍ലാല് പറഞ്ഞതായും ഇതു തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും സുകുമാര് അഴീക്കോട് പരാതിയില് പറയുന്നു.

ബുദ്ധി ഉപയോഗിച്ചു ജീവിക്കുന്ന ആളാണ് താനെന്നും ഹാലൂസിനേഷന് (മതിഭ്രമം) എന്ന വാക്കുപയോഗിച്ച് മോഹന്‍ലാല് തന്റെ സല്‍പ്പേരും വിശ്വാസ്യതയും നശിപ്പിച്ചെന്നുമാണ് അഴീക്കോടിന്റെ വാദം. മോഹന്‍ലാലിനെതിരെ ഇന്ത്യന് ശിക്ഷാനിയപ്രകാരം ക്രിമിനല് നടപടി സ്വീകരിക്കണമെന്ന് അഴീക്കോട് ഹര്‍ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരമായി മോഹന്‍ലാല് ക്ഷമ ചോദിക്കണമെന്നും പത്തുലക്ഷം രൂപ നല്‍കണമെന്നും ഹര്‍ജിയില് അഴീക്കോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment