കഥാപാത്രങ്ങള്‍ അണിയേണ്ട വസ്ത്രങ്ങളുടെ പേരില്‍ നായികമാരും അസിസ്റ്റന്റ് ഡയറക്ടര്‍മാരും തമ്മില്‍ കശപിശ ഉണ്ടാകുന്നത് പുതിയ കാര്യമല്ല. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്ന നായികമാരാണ് ഇക്കാര്യത്തില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാറുള്ളത്. മുഖ്യധാരാ സിനിമയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാറുള്ള നന്ദിത ദാസും അടുത്തിടെ വസ്ത്രത്തിന്റെ പേരില്‍ വഴക്കിട്ടു. എന്ന് മാത്രമല്ല, അവര്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
റ്റീസ് പെര്‍മിയന്റെ മിലി എന്ന മലയാള ചിത്രത്തിന്റെ ലോക്കേഷനിലാണ് സംഭവം. സ്ത്രീകേന്ദ്രീകൃത സിനിമയായ മിലിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ സ്ത്രീയായിട്ടാണ് നന്ദിതയെത്തുന്നത്. സാമൂഹ്യപ്രവര്‍ത്തകയായ സുഹൃത്തിന്റെ സഹായത്താല്‍ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന നായികയാണിത്. നന്ദിതയും അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളുംതമ്മില്‍ ഒരു സീനില്‍ ധരിക്കേണ്ട വസ്ത്രത്തെച്ചൊല്ലി അഭിപ്രായഭിന്നതയുണ്ടായിരുന്നു. ശരീരം പ്രദര്‍ശിപ്പിക്കേണ്ടിവരുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. സീനില്‍ ധരിക്കേണ്ട വസ്ത്രവുമായി നന്ദിത എത്താത്തതിനെത്തുടര്‍ന്ന് ഡയറക്ടര്‍ പകരം മറ്റൊരു വസ്ത്രംനല്‍കിയത് തന്നെ അപമാനിച്ചതിനു തുല്ല്യമാണെന്നു പറഞ്ഞായിരുന്നു വാക്ക്തര്‍ക്കം.സംഭവത്തെത്തുടര്‍ന്ന് നന്ദിത ചിത്രീകരണസ്ഥലത്തുനിന്നും പോവുകയായിരുന്നു. ചിത്രീകരണം മുടങ്ങിയതിനെത്തുടര്‍ന്ന് നന്ദിതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
സിനിമയുടെ ആദ്യഷെഡ്യൂള്‍ കേരളത്തിലാണ് ചിത്രീകരിച്ചത്. തമിഴിലെ സൊനാര്‍ ആണ് ചിത്രത്തില്‍ നന്ദിതയ്‌ക്കൊപ്പമെത്തുന്നത്. മലയാളത്തെ സംബന്ധിച്ചിടത്തോളം നന്ദിത ദാസ് പുതുമുഖമല്ല. ജയരാജിന്റെ കണ്ണകി, അടൂരിന്റെ ‘നാലു പെണ്ണുങ്ങള്‍’ എന്നീ ചിത്രങ്ങളിലൂടെ അവര്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നന്ദിത വീണ്ടും മലയാളത്തിലേക്കെത്തുന്നത്.

No comments:
Post a Comment