വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഓരോ പോലെ ഉപകരപ്രദമായ ഇ-ഡയറി വിപണിയില്‍ എത്തി.
ഹൈടെക് സൊലൂഷന്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ഡയറിയുമായി എത്തിയിരിക്കുന്നത് .കൈകൊണ്ട് എഴുതിയ വിവരങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഈ സ്മാര്‍ട്ട് ഡയറി.
ബി-5 വലുപ്പമുള്ള ഒരു പേപ്പര്‍ നോട്ട്ബുക്ക്, ഡിജിറ്റല്‍ പേന, ഫ്ലഷ് മെമ്മറി കാര്‍ഡ് എന്നിവയാണുള്ള ഇ-ഡയറി സാധാരണ ഏത് നോട്ട് ബുക്കിലും ഡയറിയിലും ഒക്കെ ഉള്ളതുപോലെ വെള്ളപ്പേപ്പറുകളുണ്ട്. അതില്‍ എഴുതിയെടുക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ഡയറിയിലെ ഫ്ലഷ് മെമ്മറിയില്‍ ശേഖരിച്ച് വെക്കാന്‍ കഴിയും എന്നതാണ് ഇ-ഡയറിയുടെ പ്രത്യേകത.ഡിജിറ്റല്‍ പേന ഉപയോഗിച്ച് ഡയറിയില്‍ എഴുതുന്ന വിവരങ്ങളും വരയ്ക്കുന്ന ചിത്രങ്ങളും പിടിച്ചെടുത്ത് മെമ്മറിയില്‍ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോള്‍ കമ്പ്യൂട്ടറില്‍ അപ് ലോഡ് ചെയ്യാനും കഴിയുന്ന വിധത്തിലാണ് ഇ-ഡയറി രൂപകല്‍പന ചെയ്തിരിക്കുന്നത്. എഴുതുന്നവയൊക്കെ ടെക്സ്റ്റും വരകളുമൊക്കെയാക്കി മാറ്റി ഇന്റേര്‍ണല്‍ മെമ്മറിയില്‍ ശേഖരിച്ച് വെക്കുകയാണ് ആദ്യം ചെയ്യുക. ഇവ പിന്നീട് ലാപ്പ്‌ടോപ്പിലേക്കോ യു എസ് ബി കേബിള്‍ ഉപയോഗിച്ച് മാറ്റാം. അവിടെ വച്ച് അവ എഡിറ്റ് ചെയ്യാനും കഴിയും.40 ഗ്രാം മാത്രം ഭാരമുള്ള ഈ ഡയറിക്ക് 9,350 രൂപയാണ് വില.
No comments:
Post a Comment