ഉഴപ്പും, വിവാദങ്ങളും, പ്രണയവുമെല്ലാം ചേര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവായ മീരാ ജാസ്മിന്റെ സിനിമാ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം എട്ടുനിലയില് പൊട്ടുന്നതും മുന്‍നിര താരങ്ങളുടെ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കാത്തതും നിമിത്തം മീരാ അഭിനയം മതിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്തിടെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്‌റ്റേജ് ഷോയുമായി മീരാ ജാസ്മിന്‍ സഹകരിച്ചിരുന്നില്ല. ഇതുമായി അമ്മ മീരയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് സിനിമ വിടുന്ന കാര്യം നടി സൂചിപ്പിച്ചതത്രേ.കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില് മീരയുടേതായി ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ട ന്യൂസ്, പാട്ടിന്റെ പാലാഴി, ഒരേ കടല് ഏറ്റവുമൊടുവില് ഇറങ്ങിയ മൊഹബത്തും വന് പരാജയമായി. ഇതില് ഒരേ കടല് മാത്രമാണ് മീരയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
തമിഴിലും സ്ഥിതി വ്യത്യസ്തമല്ല. അക്കൗണ്ടില് വിജയ ചിത്രങ്ങള് ഇല്ലാതായതോടെ മീരയെ നായികയാക്കാന് നിര്‍മാതാക്കളും സംവിധായകരും മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയോട് വിടപറയാന് മീര പദ്ധതിയിടുന്നത്. മാന്‍ഡലിന് വിദഗ്ധന് രാജേഷിനെ വിവാഹം ചെയ്തു കുടുംബിനിയായി ഒതുങ്ങിക്കൂടാനാണ് മീരയുടെ താത്പര്യമെന്നും സൂചനകളുണ്ട്.
ലോഹിതദാസിന്റെ സൂത്രധാരന് എന്ന സിനിമയിലൂടെയാണ് തിരുവല്ലാക്കാരിയായ ജാസ്മിന്‍ ജോസഫ് എന്ന മീര ജാസ്മിന് മലയാള സിനിമയില് അരങ്ങേറുന്നത്. സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ ഒരു നായികയെത്തേടിയിരുന്ന മലയാള സിനിമാ ലോകം മീരയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് കുടുംബാംഗങ്ങള് തന്റെ പണം തട്ടിയെടുത്തുവെന്നും ചതിച്ചെന്നും ആരോപിച്ച് പൊതുവേദിയില് മീര പൊട്ടിക്കരഞ്ഞതും പൃഥ്വിരാജിനെ വിവാഹം കഴിക്കുന്നുവെന്നുമുള്ള വാര്‍ത്തകളും താരത്തിനെ ഗോസിപ്പ് കോളങ്ങളില് ഇടംപിടിപ്പിച്ചു.
പിന്നീടായിരുന്നു മാന്‍ഡ്‌ലിന് വിദഗ്ധന് രാജേഷുമായുള്ള പ്രണയം. ഒരിടക്ക് ഇവര് പിരിഞ്ഞെന്നും വാര്‍ത്തകള് വന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം നിഷേധിക്കുകയും തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും വെളിപ്പെടുത്തി. ഇതിനെല്ലാം പുറമെയാണ് സെറ്റില്‍ നിന്നും മുങ്ങുകയും വൈകിവരുകയും ചെയ്യുന്ന പതിവ് മീരാ തുടങ്ങിയത്. അതോടെ നടി പൂര്‍ണമായി ഒറ്റപ്പെടുകയായിരുന്നു.
No comments:
Post a Comment