അമേരിക്കയില്‍ പരസ്യം സംബന്ധിച്ച നിയമം ലംഘിച്ച സെര്‍ച്ച് എന്‍ജിന്‍ രംഗത്തെ അതികായരായ ഗൂഗിളിന് 500 മില്യണ്‍ ഡോളര്‍ പിഴ വിധിച്ചു. അമേരിക്കയിലെ നിയമവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഗൂഗിള്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയത്.
സെര്‍ച്ച് റിസല്‍ട്ടില്‍ അമേരിക്കയിലെ ഒരു മരുന്ന് കമ്പനിയുടെ പരസ്യം ഉള്‍പ്പെട്ടതാണ് ഗൂഗിളിന് വിനയായത്. ഇന്റര്‍നെറ്റില്‍ പരസ്യദാതാവ് എന്ന നിലയില്‍ പ്രതിവര്‍ഷം കോടികണക്കിന് ഡോളറാണ് ഗൂഗിളിന്റെ സമ്പാദ്യം. 2011ല്‍ ആദ്യ മൂന്നുമാസം കൊണ്ട് ഗൂഗിള്‍ പരസ്യത്തിലൂടെ 8.3 ബില്യണ്‍ ഡോളറാണ് നേടിയത്. അതുകൊണ്ട് തന്നെ അമേരിക്കന്‍ നിയമവകുപ്പ് ഏര്‍പ്പെടുത്തിയ 500 മില്യണ്‍ ഡോളര്‍ പിഴയൊടുക്കി പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.
അതേസമയം ഇന്റര്‍നെറ്റ് പരസ്യദാതാവ് എന്ന നിലയില്‍ ഫേസ്‌ബുക്കിന്റെ ശക്‌തമായ വെല്ലുവിളിയാണ് ഗൂഗിള്‍ നേരിടുന്നത്. ഫേസ്‌ബുക്ക് പരസ്യം ക്‌ളിക്ക് ചെയ്യുന്ന ഉപയോക്‌താക്കള്‍ക്ക് നല്ല പ്രതിഫലം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ ഗൂഗിളില്‍ പരസ്യം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഫലം ചെയ്യുക ഫേസ്‌ബുക്കില്‍ പരസ്യമിടുന്നതായിരിക്കുമെന്ന വിലയിരുത്തലുണ്ട്.
No comments:
Post a Comment