തിരുവനന്തപുരം: വിവാദമായ പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ല. തുടര്‍ അന്വേഷണത്തിന് ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞതിനെ തുടര്‍ന്ന് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് മാര്‍ച്ച് 14ന്റെ വിധിയില്‍ കോടതി പറഞ്ഞത്.
1991-96ല്‍ കെ.കരുണാകരന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തനിക്ക് പാമോയില്‍ കേസിനെക്കുറിച്ചു നന്നായി അറിയാമെന്ന് 2005 ജനുവരി 21ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് എസ്.പി കെ.എന്‍.ശശിധരന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സിംഗപ്പൂര്‍ കമ്പനി മുഖേന 15000 ടണ്‍ പാമോയില്‍ കേരളത്തിലേയ്ക്ക് ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. ഇടപാടു നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു ധനമന്ത്രി. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫയും ഐ.എ.എസ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ ഗൂഡാലോചന നടത്തിയെന്നാണ് ചാര്‍ജ്ജ്.
പാമോയില്‍ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച അന്തിമാനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്നാണ് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ സക്കറിയാ മാത്യു കോടതിയില്‍ നല്‍കിയ ഒഴിവാക്കല്‍ ഹരജിയില്‍ പറഞ്ഞത്. ഇതുതന്നെ അന്നത്തെ സിവില്‍സപ്ലൈസ് സെക്രട്ടറി സിറിയക് ജോസും അറിയിച്ചിരുന്നു.
No comments:
Post a Comment