ഈ മാസം 18ന് ശ്വേതയുടെ വളാഞ്ചേരിയിലുള്ള അമ്മയുടെ തറവാട്ടുവീട്ടില്‍വച്ച് വിവാഹം നടക്കും. വളരെ അടുത്ത ചുരുക്കം ചില ബന്ധുക്കളെ മാത്രം അറിയിച്ച് പുറത്തറിയാതെയുള്ള വിവാഹത്തിനാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ഇതിനാലാണ് കോഴിക്കോട് സ്വദേശിനിയായ ശ്വേത വിവാഹവേദിയായി വളാഞ്ചേരിയിലെ അമ്മയുടെ തറവാട്ടുവീട് തെരഞ്ഞെടുത്തത്.
പൃഥിരാജിന്റെ പ്രണയവും വിവാഹവുമായി ശ്വേതയുടെ കാര്യത്തിലും സമാനത ഏറെയാണ്. പൃഥിയുടെ വധു പാലക്കാട്ടുക്കരിയായ സുപ്രിയ മേനോനാണ്. സുപ്രിയ ഇപ്പോള്‍ മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയാണ്. ശ്വേതയുടെ പ്രതിശ്രുത വരനും മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ. രണ്ടു കൂട്ടരും ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത് എന്നതും മറ്റൊരു യാദൃശ്ചികത. പൃഥിയെപ്പോലെ ശ്വേതയും ലളിതമായ ചടങ്ങില്‍ വിവാഹിതയായി സുഹൃത്തുക്കള്‍ക്കായി വിരുന്നു നല്‍കാനാണ് ഒരുങ്ങുന്നത്.
മുംബൈയില്‍ വച്ചുള്ള പരിചയമാണ് ശ്വേതയെയും ശ്രീവത്സന്‍ മേനോനാനെയും പ്രണയത്തിലേക്ക് എത്തിച്ചതത്രേ. വിവിധ ഭാഷകളിലായി അന്‍പതിലേറെ ചിത്രങ്ങളില്‍ നായികയായ ശ്വേത മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. കയം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദമായതോടെ ശ്വേതാ മേനോന്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രതിനിര്‍വേദമാണ് പുറത്തിറങ്ങാനുള്ള പ്രധാന ചിത്രം. വിവാഹം കഴിഞ്ഞാലും സിനിമയില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് ശ്വേതയുടെ തീരുമാനം.
No comments:
Post a Comment