Your Ad Here

Tuesday, 24 May 2011

സിക്‌സ്‌ പാക്ക്‌ ആകാം


സിക്‌സ്‌ പാക്ക്‌ എന്നാല്‍ യുവാക്കളുടെ ഹരമാണ്‌. ക്യാംപസുകളില്‍ തരുണീമണികളുടെ ഹൃദയം കവരാന്‍ കുമാരന്‍മാര്‍ സിക്‌സ്‌ പാക്കാകാന്‍ മണിക്കൂറുകളാണ്‌ ജിമ്മില്‍ ചെലവഴിക്കുന്നത്‌. സിക്‌സ്‌ പാക്ക്‌ എന്നാല്‍ മസിലുകള്‍ ബില്‍ഡ്‌ ചെയ്‌ത്‌, ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കുക എന്നതാണ്‌. ഒരു ഫാഷന്‍ എന്നതിനേക്കാള്‍ സിക്‌സ്‌ പാക്ക്‌ ആരോഗ്യകരമായ ഒരു ജീവിതം പ്രദാനം ചെയ്യും.
ജിമ്മിലെ വ്യായാമത്തിലൂടെ മാത്രം സിക്‌സ്‌ പാക്ക്‌ കൈവരിക്കാന്‍ സാധിക്കില്ല.
ഇക്കാര്യത്തില്‍ ഭക്ഷണക്രമത്തിന്‌ നിര്‍ണ്ണായക പങ്കാണുള്ളത്‌. സാധാരണ ശരീരഭാരം കുറയ്‌ക്കലുമായി സിക്‌സ്‌ പാക്കിന്‌ ബന്ധമില്ല. ശരിയായ സിക്‌സ്‌ പാക്ക്‌ ആഹാരക്രമമെന്നാല്‍ വ്യായാമത്തിന്റെ വിജയമായാണ്‌ കരുതപ്പെടുന്നത്‌. സിക്‌സ്‌ പാക്ക്‌ കൈവരിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണക്രമം ഇവിടെ പ്രതിപാദിക്കാം.
1, മാംസ്യാഹാരം
സിക്‌സ്‌ പാക്ക്‌ കൈവരിക്കാന്‍ നല്ല മസിലുകള്‍ വേണം. മസിലെന്നാല്‍ വെറും മസിലല്ല, ഉറച്ച മസിലുകള്‍ തന്നെ വേണം. മാംസ്യമുള്ള ആഹാരം കഴിക്കുന്നത്‌ നല്ല മസിലുകള്‍ ബില്‍ഡ്‌ ചെയ്യാന്‍ സഹായിക്കും. ശരിയായ മാംസ്യം ശരീരത്തിന്‌ ലഭിക്കാന്‍ പാല്‍ക്കട്ടി, കൊഴിയിറച്ചി, മല്‍സ്യം, പാല്‍, മുട്ട എന്നിവ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സാല്‍മണ്‍ എന്നയിനം മല്‍സ്യത്തിലും ശരിയായ തോതില്‍ മാംസ്യം അടങ്ങിയിട്ടുണ്ട്‌.
2, കാര്‍ബോ ഹൈഡ്രേറ്റ്‌
ഗ്‌ളൂകോസ്‌, അന്നജം എന്നിവ കൂടുതലുള്ള ഭക്ഷണം ഒഴിവാക്കണം. ഇത്‌ ശരീരത്തില്‍ കൊഴുപ്പ്‌ കൂടാനും അശാസ്‌ത്രീയമായ ദഹനത്തിനും ഇടയാക്കും. എന്നാല്‍ ശരിയായ കാര്‍ബോ ഹൈഡ്രേറ്റ്‌(അന്നജം, ഗ്‌ളൂകോസ്‌) എന്നിവയടങ്ങിയ ഭക്ഷണം മിതമായ തോതില്‍ കഴിക്കാവുന്നതാണ്‌. എന്തെന്നാല്‍ ഇത്‌ ശരീരത്തിന്‌ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. ഈ ഊര്‍ജ്ജം വ്യായാമഘട്ടത്തില്‍ സഹായം ചെയ്യും.
3, ലളിതമായ അത്താഴം
അത്താഴത്തിന്‌ ശേഷം എല്ലാവരും ഉറങ്ങാന്‍ പോകുകയാണ്‌ പതിവ്‌. അങ്ങനെ നമ്മുടെ ശരീരം പൂര്‍ണമായ വിശ്രമാവസ്ഥയിലാകുന്നു. ഈ സമയത്താണ്‌ കഴിച്ച ആഹാരത്തിലെ കൊഴുപ്പ്‌ മുഴുവന്‍ ശരീരം ആഗിരണം ചെയ്യുന്നത്‌. അത്താഴത്തിന്‌ വയറ്‌ നിറച്ച്‌ ഭക്ഷണം കഴിച്ചാല്‍ കൂടുതല്‍ കൊഴുപ്പ്‌ ശരീരം ആഗിരണം ചെയ്യും. വളരെ ലളിതമായ അത്താഴം കഴിക്കണമെന്ന സാരത്തിന്‌ പിന്നിലെ വസ്‌തുത ഇതാണ്‌. അത്താഴത്തിന്‌ ശേഷം കുറച്ച്‌ നടക്കുന്നത്‌ നല്ലതാണ്‌. അത്താഴത്തിന്‌ പച്ചക്കറികളും പഴവര്‍ഗ്‌ഗവും കഴിക്കുന്നതാണ്‌ ശരിയായ രീതി. ഇവ പോഷകസമൃദ്ധമായതിനാല്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും.
4, ജോലിക്ക്‌ ശേഷം ഭക്ഷണം
നാലുമണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്‌തുകഴിയുമ്പോള്‍ വിശപ്പ്‌ വളരെ കൂടുതലായിരിക്കും. ഈ സമയത്തായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്‌. അതിലൂടെ ശരീരത്തിലേക്ക്‌ കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കപ്പെടുകയും കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും ചെയ്യുന്നു. ഒരിക്കലും വിശന്ന്‌ ഇരിക്കുന്നത്‌ നല്ലതല്ല.
5, നാലുമുതല്‍ ആറു തവണ ആഹാരം കഴിക്കുക
പൊതുവെ മൂന്നുനേരം ആഹാരം കഴിക്കുക എന്നതാണ്‌ ശരിയായ രീതി. എന്നാല്‍ സിക്‌സ്‌ പാക്ക്‌ കൈവരിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ ഒരു ദിവസം നാലു മുതല്‍ ആറു തവണ വരെ ആഹാരം കഴിക്കണം. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും അതില്‍ മാംസ്യം അടങ്ങിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തണം.
ഇതിനൊപ്പം ശരിയായ ജീവിതരീതികളും വ്യായാമവും ജിമ്മിലെ പരിശീലനവും യോഗയും നടത്തിയാല്‍ ഏതൊരാള്‍ക്കും സിക്‌സ്‌ പാക്ക്‌ ആകാം. കോളേജിലും സുഹൃത്തുക്കള്‍ക്കും മുന്നില്‍ വിലസുകയും ചെയ്യാം. എല്ലാത്തിനും പുറമെ ശരിയായ ആരോഗ്യം കൈവരിക്കുകയും ചെയ്യാം.


മുഖ സൗന്ദര്യത്തിന്


മുഖ സൗന്ദര്യം നില നിര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍.വേനല്‍ക്കാലത്ത് ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ വെയിലത്ത് പുറത്ത് പോയി വന്നാലുടന്‍
തക്കാളിനീര് കൊണ്ട് മുഖം കഴുകുക.ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഇടയ്ക്കിടെ കഴുകി തുടയ്ക്കുന്നതും മുഖ സംരക്ഷണത്തിന് നല്ലതാണ്.കറുത്തപാടുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് അരച്ച് ഒരു സ്​പൂണ്‍ തൈരില്‍ ചേര്‍ത്ത് പുരട്ടാം.മുഖക്കുരു മാറ്റാന്‍ തുളസിയില,പുതിനയില എന്നിവയരച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് പുരട്ടുകയോ അല്ലെങ്കില്‍ പേരയ്ക്കയില, മഞ്ഞള്‍ എന്നിവ അരച്ചിടുന്നതോ ഗുണം ചെയ്യും.പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ അരച്ച് പാക്കാക്കി പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മം മൃദുലവുമാവുകയും മുഖ സൗന്ദര്യം കൂടുകയും ചെയ്യും.


വേനല്‍ അല്ലാത്തപ്പോള്‍ മദ്യപിക്കണമെന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ വേനല്‍ക്കാലത്ത്‌ മദ്യപാനം പൂര്‍ണമായും ഒഴിവാക്കുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌. മദ്യപാനത്തിനൊപ്പം പുകവലിയും വേനല്‍ക്കാലത്ത്‌ ഒഴിവാക്കണം. വേനല്‍ക്കാലത്തെ മദ്യപാനം, പുകവലി എന്നിവ നിരവധി രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും.
വായ്‌പ്പുണ്ണ്‌, വായിലെ ക്യാന്‍സര്‍, മഞ്ഞപ്പിത്തം, ആമാശയ രോഗങ്ങള്‍, കുടല്‍ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവ പിടിപെടാനും സാധ്യതയുണ്ട്‌. വേനല്‍ക്കാലത്ത്‌ ശരീരത്തിന്‌ കൂടതല്‍ ജലവും തണുപ്പും ആവശ്യമാണ്‌. എന്നാല്‍ മദ്യപാനവും പുകവലിയും ശരീരത്തെ കൂടുതല്‍ ചൂടാക്കി മാറ്റുന്നു.
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതിനൊപ്പം വേനല്‍ക്കാലത്ത്‌ ധാരാളം വെള്ളം കുടിക്കുകയും വേണം. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ ശരീരത്തിന്‌ കൂടുതല്‍ ജലാംശവും മറ്റ്‌ അവശ്യമായ പോഷകങ്ങളും ലഭിക്കും. കൂടുതല്‍ മധുരമില്ലാത്ത ജ്യൂസും വേനല്‍ക്കാലത്ത്‌ നല്ലതാണ്‌. എന്നാല്‍ വിശക്കുമ്പോള്‍ നാരങ്ങാവെള്ളം കുടിക്കരുത്‌. മുന്തിരി, പൈനാപ്പിള്‍, തണ്‌ണിമത്തന്‍ എന്നിവയുടെ ജ്യൂസ്‌ കൂടുതല്‍ പ്രയോജനകരമാണ്‌. മദ്യപാനം, പുകവലി എന്നിവയ്‌ക്കൊപ്പം കോഫി, കാപ്പി എന്നിവ കുടിക്കുന്ന ശീലവും വേനല്‍ക്കാലത്ത്‌ ഒഴിവാക്കണം. കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തെ കൂടുതല്‍ ചൂടാക്കും.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും മാമ്പഴം കഴിക്കാം

Mango fruit is good for skin healthകേരളത്തില്‍ ഇത്‌ മാമ്പഴക്കാലം. പഴങ്ങളുടെ രാജാവ്‌ എന്നാണ്‌ മാമ്പഴം അറിയപ്പെടുന്നത്‌. വിറ്റാമിന്‍, ധാതുക്കള്‍, ആന്റി-ഓക്‌സിഡന്റ്‌ തുടങ്ങിയവ ഏറെ അടങ്ങിയിട്ടുള്ള മാമ്പഴം പോഷകസമൃദ്ധമാണ്‌. ശക്‌തമായ ആന്റി ഓക്‌സിഡന്റായ ബീറ്റ കരോട്ടിന്‍ മാമ്പഴത്തില്‍ ഏറെ അടങ്ങിയിട്ടുണ്ട്‌. ത്വക്കിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ ഏറെ ഫലപ്രദമാണ്‌.
മുഖക്കുരു, ത്വക്കിലുണ്ടാകുന്ന പാടുകള്‍ എന്നിവ മാറാന്‍ ബീറ്റ കരോട്ടിന്‍ സഹായിക്കുന്നു. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഫിനോള്‍, എന്‍സൈമുകള്‍ എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കുന്നവയാണ്‌. പ്രമേഹം, രക്‌തസമ്മര്‍ദ്ദം എന്നിവയെ തടുക്കുന്നതിന്‌ സഹായിക്കുന്ന മാമ്പഴം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി3, ബി കോംപ്‌ളക്‌സ്‌ എന്നിവ മുടി തഴച്ച്‌ വളരുന്നതിനും വായ്‌ പുണ്ണ്‌ ഉണ്ടാകാതിരിക്കാനും സഹായിക്കുന്നു. നാരുകള്‍ ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാനും മാമ്പഴം ഫലപ്രദമാണ്‌. അതുകൊണ്ട്‌ തന്നെ ദിവസവും കുറഞ്ഞത്‌ ഒരു മാമ്പഴമെങ്കിലും കഴിക്കുന്നതിലൂടെ ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതേസമയം നഗരങ്ങളിലുള്ളവര്‍ക്ക്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവരുന്ന മാമ്പഴമാണ്‌ കൂടുതലായി ലഭിക്കുക. ഇത്‌ നന്നായി കഴുകി മാത്രം ഉപയോഗിക്കണം. അതുപോലെ കൂടുതല്‍ നിറമുള്ള മാമ്പഴം വാങ്ങുകയും ചെയ്യരുത്‌.

പ്രമേഹത്തിനു പരിഹാരമായി ഇനി ബദാം

Badam reduce diabetic riskലോകത്തില്‍ ഏറ്റവും കുടുതല്‍ പ്രമേഹ രോഗികള്‍ ഇന്ത്യയില്‍ ആണെന്ന് കണക്കുകള്‍ സുചിപ്പിക്കുന്നു. ഇത് ഏകദേശം 50.8 മില്യനു അടുത്തുണ്ട് . നിത്യജീവിതത്തില്‍ ബദാം ഉള്‍പെടുത്തിയാല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.
ബദാം സ്ഥിരമായി ഉപയോഗിക്കുന്നതിലുടെ ശരീരത്തില്‍ പ്രമേഹത്തിന്റെ അളവ് ഒരു പരിധിവരെ നിയന്ത്രിക്കാം എന്ന് ഫോര്‍ട്ടിസ് സി -ഡോക് ഹോസ്പിറ്റല്‍ ക്ലിനികല്‍ ഓപ്പറേഷന്‍ മേധാവി എസ് റിതേഷ് ഗുപ്ത അഭിപ്രായപെട്ടു.
നാരുകളും, പ്രോട്ടീനും, കലോറിയും ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം ഉപയോഗിക്കുന്നതിലുടെ കൊളസ്ട്രോളിന്റെ അളവ് ഒരു പരിധിവരെ കുറക്കാം. ഇന്ത്യയിലെ ജീവിതരീതിയും, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവും കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു, വിറ്റാമിന്‍ ധാരാളം അടങ്ങിയിരിക്കുന്ന ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം എന്ന് ഇന്ത്യന്‍ ത്യബെടിക് ഫൌണ്ടേഷന്‍ ഡയറക്ടര്‍ അനൂപ്‌ മിശ്ര പറഞ്ഞു.
ഒരു കയ്യില്‍ കൊള്ളാവുന്ന അത്ര ചെറിയ അളവ് ബദാമില്‍ നിന്ന് തന്നെ ഏകദേശം 164 കലോറിയും ഏകദേശം 7 ഗ്രാം പ്രോറെനും ലഭിക്കുന്നു. ബദാമില്‍ നിന്ന് ലഭിക്കുന്ന വളരെ കുറഞ്ഞ അളവിലുള്ള കലോറിയിലുടെ രോഗികള്‍ക്ക് ഒരു പരിധിവരെ കൊളസ്ട്രോളിന്റെ അളവ് കുറക്കാം. ദിവസേന വെറും അഞ്ചു  ബദാം ഉപയോഗിക്കുന്നതിലുടെ കുറഞ്ഞ ചെലവില്‍ അപകടകാരിയായ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം

No comments:

Post a Comment