ഇന്ത്യയിലെ ആദ്യത്തെ കോസ്‌റ്റ് ഗാര്‍ഡ് അക്കാദമിക്ക് കണ്ണൂരിലെ ഇരിണാവില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു. ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ സംസ്‌ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍ എം.പി. കെ. സുധാകരന്‍, കാസര്‍ഗോഡ് എം.പി പി. കരുണാകരന്‍, അഴീക്കോട് എം.എല്‍.എ കെ.എം ഷാജി, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ്, മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീം, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍,തദ്ദേശസ്‌ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോസ്റ്റ് ഗാര്‍ഡ് അക്കാഡമിയ്ക്കുവേണ്ടി പാപ്പിനിശ്ശേരി, ഇരിണാവ് പ്രദേശത്തെ വളപട്ടണം പുഴയോരത്ത് വ്യാപിച്ച് കിടക്കുന്ന 164.22 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര മുഖേന വ്യവസായ വകുപ്പ് പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയത്. പല പദ്ധതികള്‍ക്കുമായി കണ്ടെത്തിയ ഇരിണാവിലെ സ്ഥലമാണ് ഒടുവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി തിരെഞ്ഞെടുത്തത് .
ഏഴിമല നാവിക അക്കാദമിയുടെ സമീപ്യവും അഴീക്കല്‍ തുറമുഖവും പുതിയ അക്കാദമിക്ക് ഏറെ പ്രയോജനപ്പെടും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വ്യോമയാന സൗകര്യവും അക്കാദമിക്ക് ലഭിക്കും.
No comments:
Post a Comment