Your Ad Here

Thursday 15 December 2011

Latest Malayalam Cinema


Bhagavathipuram Gallery: ഭഗവതിപുരം തീയറ്ററുകളില്‍

അരുണ്‍, പുതുമുഖം അഷ്റഫ് എന്നിവരെ നായകരാക്കി പ്രകാശന്‍ സംവിധാനം ചെയ്ത 'ഭഗവതിപുരം' തീയറ്ററുകളിലെത്തി. സൌപര്‍ണികയാണ് നായിക. അബുനസീര്‍ നിര്‍മിക്കുന്ന ചിത്രം ഹാജിറ സുല്‍ത്താന സിനിവിഷന്‍ തീയറ്ററിലെത്തിക്കുന്നു.  Bhagavathipuram Gallery malayalam movie bhagavathipuram, bhagavathipuram, ashraf, arun, sauparnika...

Beautiful Gallery: വി.കെ പ്രകാശിന്റെ 'ബ്യൂട്ടിഫുള്‍' എത്തി

സ്റ്റീഫന്‍ ലൂയിസ് ചലനശേഷി നഷ്ടപ്പെട്ടവനാണ്, എങ്കിലും മനോഹരമായ ജീവിതം ആഘോഷിക്കുന്നതില്‍ അയാള്‍ക്കൊരു ബുദ്ധിമുട്ടുമില്ല...200 കോടി രൂപയുടെ ആസ്തിയുള്ള സ്റ്റീഫന് ഈ ആഘോഷങ്ങള്‍ പണമുള്ളതുകൊണ്ട് മാത്രമല്ല, അവന്റെ സ്വഭാവമേ അങ്ങനെയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബ്യൂട്ടിഫുളി'ലാണ്...

Innanu aa Kalyanam Gallery: രാജസേനന്റെ 'ഇന്നാണ് ആ കല്യാണം' രണ്ടുമുതല്‍

രജത് മേനോന്‍, മാളവിക എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്യുന്ന 'ഇന്നാണ് ആ കല്യാണം' ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുന്നു.  റോഷന്‍, ശരണ്യാ മോഹന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, രോഹിണി, മണിയന്‍പിള്ള രാജു, മാമുക്കോയ...

Nayika gallery: ജയരാജിന്റെ 'നായിക' 25 മുതല്‍

സിനിമാ മേഖലയിലെ തര്‍ക്കങ്ങള്‍ക്ക് തല്‍കാലം വിരാമമായതോടെ ജയരാജിന്റെ പുതിയ ചിത്രമായ 'നായിക' 25 മുതല്‍ തീയറ്ററുകളിലേക്ക്.  ജയറാം നായകനാവുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദീദി ദാമോദരനാണ്. യൌവനകാലത്ത് എല്ലാവരുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നായിക ജീവിതത്തിന്റെ അവസാനകാലത്ത്...

Mohanlal releases book on veteran Madhu



Mohanlal releases book on Madhu
Superstar Mohanlal, on Tuesday released a book on the life of veteran Malayalam actor Madhu, titled 'Vellithirayude Madhavapurnima' and its English version 'A Darling lover of Silverscreen'. The books were released in a function as part of 16th International Film Festival of Kerala (IFFK 2011) in Thiruvanathapuram on December 13th.

The books were released by superstar Mohanlal by handing over it to Bollywood actress Shehnaz Anand, who acted with Madhu in his first Hindi filmSaat Hindustani in 1969. Incidentally, Amitabh Bachchan too acted in that movie.

After releasing the book said, Mohanlal said, “Madhu was an actor who has to be honoured with national recognition.”

The book 'Vellithirayude Madhavapurnima' in Malayalam was written by Vinil Malayilkada and it was translated into English by Sathrugnan

Venicile Vyapari and Oru Marubhoomi Kadha new release dates.



ഈ ക്രിസ്മസ് കാലത്ത് മലയാളത്തിന്റെ ബോക്സ് ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 'വെനീസിലെ വ്യാപാരി'യും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'അറബീം ഒട്ടകോം പി. മാധവന്‍ നായരും ഡിസംബര്‍ 16ന് തീയറ്ററുകളിലെത്തും.


സിനിമാസമരവും പരീക്ഷാകാലവും മറ്റുമായി പലതവണ റിലീസ് നീട്ടിയ ചിത്രങ്ങള്‍ ക്രിസ്മസ് സീസണ്‍ കണക്കാക്കിയാണ് 16ന് റിലീസ് ചെയ്യുന്നത്. 


മുരളി ഫിലിംസ് നിര്‍മിക്കുന്ന 'വെനീസിലെ വ്യാപാരി' കോമഡി പശ്ചാത്തലത്തില്‍ പറയുന്ന പിരീഡ് സിനിമയാണ്. കാവ്യാ മാധവന്‍, പൂനം ബജ് വ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ഗിന്നസ് പക്രു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


ഏറെ കാലത്തിനു ശേഷം പ്രിയദര്‍ശന്‍- മോഹന്‍ ലാല്‍ -മുകേഷ് ടീം ഒന്നിക്കുന്ന 'അറബീം ഒട്ടകോം പി. മാധവന്‍ നായരും' പറയുന്നതും കോമഡി പശ്ചാത്തലത്തിലെ കഥയാണ്. സെവന്‍ ആര്‍ട്സ് ചിത്രം തീയറ്ററിലെത്തിക്കും. ഭാവന, ലക്ഷ്മി റായ്, ശക്തി കപൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന 'വെനീസിലെ വ്യാപാരി' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ആലപ്പുഴയും പരിസരവും പശ്ചാത്തലമാക്കി എന്‍പതുകളുടെ കഥ പറയുന്ന ചിത്രം നര്‍മത്തില്‍ ചാലിച്ചാണ് ഷാഫി ഒരുക്കിയിരിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്റേതാണ് തിരക്കഥ.


പൊലീസുകാരനും പീന്നീട് കയര്‍ വ്യാപാരിയുമാകുന്ന പവിത്രന്‍ എന്ന യുവാവായാണ് മമ്മൂട്ടി എത്തുന്നത്. അയാളുടെ ജീവിതത്തിലെ അസാധാരണ ഉയര്‍ച്ചയും താഴ്ചയും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ചിത്രത്തിന് വിഷയമാവുന്നത്. 


ഇയാളുടെ ജീവിതത്തില്‍ അമ്മു എന്ന കയര്‍ തൊഴിലാളിയായ പെണ്‍കുട്ടിയും ലക്ഷ്മി എന്ന ബാങ്ക് മാനേജരും ചെലുത്തുന്ന സ്വാധീനവും കഥയില്‍ നിര്‍മായകമാണ്. കാവ്യാ മാധവനാണ് അമ്മുവാകുന്നത്. പൂനം ബജ് വയാണ് ലക്ഷ്മി. എണ്‍പതുകളുടെ തുടക്കത്തിലുള്ള വസ്ത്രാലങ്കാരമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നത് പ്രത്യേകതയാണ്.


വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, ശ്രീരാമന്‍, ജനാര്‍ദനന്‍, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, അജിത്, അബു സലീം, ഭാഗ്യാഞ്ജലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൈതപ്രം രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. 


എഡിറ്റിംഗ്: മനോജ്, കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: എസ്.ബി സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സന്‍ പോഡുത്താസ്. 


മുരളി ഫിലിംസിനു വേണ്ടി മാധവന്‍ നായരാണ് ചിത്രം നിര്‍മിക്കുന്നത്. വിതരണം: മുരളി ഫിലിംസ്. നവംബര്‍ 11ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീയറ്റര്‍ സമരം നീണ്ടാല്‍ റിലീസും വൈകാനിടയുണ്ട്. 

venicile vyapari gallery

Killadi raman :New Movie from Mukesh and Meghana Raj Stills,Trailer

കില്ലാഡി രാമന്‍, ഹാപ്പി ദര്‍ബാര്‍: ഈയാഴ്ച മുകേഷിന്റെ രണ്ടുചിത്രങ്ങള്‍



മുകേഷ് നായകനാകുന്ന രണ്ടു ചിത്രങ്ങള്‍ ഈ വെള്ളിയാഴ്ച (ഡിസം. 9) റിലീസ് ചെയ്യുന്നു. തുളസീദാസ് നായകനാകുന്ന 'കില്ലാഡി രാമന്‍', നവാഗതനായ ഹരി അമരവിള സംവിധാനം ചെയ്യുന്ന 'ഹാപ്പി ദര്‍ബാര്‍' എന്നിവയാണ് സിനിമകള്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയവയാണ് രണ്ടും. 


'ഹാപ്പി ദര്‍ബാറി'ല്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് മുകേഷ് എത്തുക. സുരാജ്, രാഹുല്‍ മാധവ്, ലക്ഷ്മി, ജഗതി ശ്രീകുമാര്‍, മോഹന്‍ രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സൂര്യ നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചേറായി ഫിലിംസിനുവേണ്ടി ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മിക്കുന്നത്. 


കില്ലാഡി രാമനിലും മുകേഷ് -സുരാജ് ടീമാണ് നര്‍മമൊരുക്കുന്നത്. മേഘാ നായരാണ് നായിക. ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, മുന്ന, പ്രിയാ ലാല്‍, കൊച്ചുപ്രേമന്‍, ജാഫര്‍ ഇടുക്കി, ലെന, ഗിന്നസ് പക്രു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

happy durbar gallery