നിലവില്‍ 13 വയസിന് താഴെയുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ അംഗങ്ങളാകുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കണമെന്നാണ് ഫേസ്‌ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആഗ്രഹം. കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളര്‍ച്ച കൈവരിക്കാന്‍ ഫേസ്‌ബുക്ക് സൗഹൃദം സഹായിക്കുമെന്ന നിലപാടാണ് സക്കര്‍ബര്‍ഗിനുള്ളത്.
എന്നാല്‍ നിയമം അനുസരിച്ച് 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ഫേസ്‌ബുക്കില്‍ സൈന്‍ അപ്പ് ചെയ്യാന്‍ പാടില്ല. അതേസമയം പ്രായം മറച്ചുവെച്ച് 13 വയസില്‍ താഴെയുള്ള 7.5 മില്യണ്‍ കുട്ടികള്‍ ഫേസ്‌ബുക്കില്‍ അംഗങ്ങളായിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. അതേസമയം ബിസിനസ് വളര്‍ച്ച മാത്രം ലക്ഷ്യമിട്ട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സ്ഥിരമാക്കിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. നേരത്തെ ഫേസ്‌ബുക്ക് സാമൂഹിക മൂല്യച്യുതി സംബന്ധിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം വിവാദമായിരുന്നു. അന്ന് യുഎസ് സെനറ്റ് കോമേഴ്‌സ് കമ്മിറ്റി സക്കര്‍ബര്‍ഗിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
No comments:
Post a Comment