2010 മാര്‍ച്ച് 23ന് പാലക്കാട്ടെ പ്രമുഖ ബിസിനസ്സുകാരന്‍ പുത്തൂര്‍ സായൂജ്യത്തില്‍ വി. ജയകൃഷ്ണന്റെ ഭാര്യ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയും കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റെ ബന്ധുവുമായ കനകരാജന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.ശിക്ഷ ശനിയാഴ്ച വിധിക്കും.അതെ സമയം മൂന്നാം പ്രതി മണികണ്ഠനെ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെറുതെവിട്ടു.കേസില്‍ ആകെ മൂന്നു പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒന്നാം പ്രതിയായിരുന്ന സമ്പത്ത് നേരത്തെ കസ്റ്റഡിയില്‍ മരിച്ചിരുന്നു. സമ്പത്തിന്റെ സഹോദരീഭര്‍ത്താവാണ് മൂന്നാം പ്രതി മണികണ്ഠന്‍.
കൊലപാതകംനടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇവരെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, സമ്പത്ത് കൊല്ലപ്പെട്ടതോടെ കേസ് വഴിത്തിരിവിലായി.സമ്പത്ത് മുമ്പ് ഷീലയുടെ മൊബൈല്‍കടയിലെ ജീവനക്കാരനായിരുന്നു. മോഷണത്തിനായി ഷീലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.പാലക്കാട് ഡിവൈ.എസ്.പി.യായിരുന്ന സി.കെ. രാമചന്ദ്രനാണ് ഷീലവധക്കേസ് ആദ്യം അന്വേഷിച്ചത്. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ സമ്പത്തിന്റെ കസ്റ്റഡിമരണക്കേസില്‍ റിമാന്‍ഡിലാണ്.
No comments:
Post a Comment