എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരമാണു ജയലക്ഷ്‌മി സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കണ്ടത്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്‌ഞാനവുമുള്ള സംസ്‌ഥാന അമ്പെയ്‌തുതാരവും പട്ടികവര്‍ഗക്കാരിയുമായ ജയലക്ഷ്‌മിതുടെ പേരും ബയോഡാറ്റയും കണ്ട രാഹുല്‍ അവരെത്തന്നെ സ്‌ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വയനാട്ടില്‍ സ്‌ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഒരിക്കല്‍പോലും ജയലക്ഷ്‌മിയുടെ പേരു പരാമര്‍ശിക്കപ്പെട്ടു പോലുമില്ലെന്നതാണു കൗതുകകരമായത്. പ്രചാരണത്തിനു മാനന്തവാടിയില്‍ രാഹുല്‍ എത്തിയപ്പോള്‍, ജയലക്ഷ്‌മി ജയിച്ചാല്‍ മന്ത്രിയാക്കുമെന്നു പ്രഖ്യാപനവും ഇപ്പോള്‍ യാഥാര്‍ഥ്യത്തോടുടുക്കുകയാണ്. ഹൈക്കമാന്‍ഡ് ജയലക്ഷ്‌മിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമ്പരപ്പായിരുന്നു. ഒരു ഗ്രൂപ്പിന്റെയും ആളല്ല. കേരളത്തിലെ നേതാവു പോലും ജയലക്ഷ്‌മിക്കു വേണ്ടി ശബ്‌ദമുയര്‍ത്താനുണ്ടായിരുന്നില്ല. കന്നി മത്സരത്തില്‍ ജയിച്ചിട്ടും, യു.ഡി.എഫിലെ ഏക വനിതാ പ്രതിനിധിയായിട്ടും ജയലക്ഷ്‌മിയുടെ മന്ത്രി സ്‌ഥാനത്തെച്ചൊല്ലിയുള്ള അനിശ്‌ചിതത്വത്തിന് വിരാമമാകാന്‍ സമയമെടുത്തതിനും കാരണമിതാണ്. പുതുമുഖം, പരിചയക്കുറവ് തുടങ്ങിയ ഘടകങ്ങളാണ് ജയലക്ഷ്‌മിയെ തഴയാന്‍ കാരണമായി കെ.പി.സി.സി. കണ്ടെത്തിയത്. എന്നാല്‍ ജയലക്ഷ്‌മിയെ മന്ത്രിയാക്കാനും ഹൈക്കമാന്‍ഡ് എടുത്ത നിലപാട് നടപ്പായാല്‍ ആദിവാസികള്‍ ഏറെയുള്ള വയനാട്ടില്‍ നിന്ന് ആദിവാസികളുടെ പ്രതിനിധി ആദ്യമായി മന്ത്രിസഭയിലെത്തുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ടാകും. 24-ാംവയസില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ജയിച്ചാണു ഇരുപത്തെമ്പതു വയസുകാരിയായ ജയലക്ഷ്‌മി പൊതുരംഗത്തു ശ്രദ്ധേയയായത്. കഴിഞ്ഞ തദേശ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് വെണ്‍മണിയില്‍നിന്നു ജയിച്ച ജയലക്ഷ്‌മി നിയമസഭയിലേക്ക് എത്തിയതോടെ മുന്‍ സ്‌ഥാനം രാജിവച്ചിട്ടുണ്ട്. കുറിച്യ സമുദായ സംരക്ഷണ സമിതി വനിതാവിഭാഗം വയനാട് ജില്ലാപ്രസിഡന്റു കൂടിയായ ഇവര്‍ സംസ്‌ഥാനതല അമ്പെയ്‌ത്ത് മത്സരത്തില്‍ വെള്ളിമെഡല്‍ ജേതാവുമാണ്. സമുദായ സംരക്ഷണത്തിനൊപ്പം സ്‌പോര്‍ട്‌സിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജയലക്ഷ്‌മിക്ക് ഈ വകുപ്പുകളുടെ ചുമതല ലഭിക്കുമെന്നാണ് പ്രതീക്ഷ. സുല്‍ത്താന്‍ ബത്തേരിയില്‍ വിജയിച്ച ഐ.സി. ബാലകൃഷ്‌ണന്റെ ഉറ്റ ബന്ധു കൂടിയാണു ജയലക്ഷ്‌മി. | ||
Saturday, 21 May 2011
പി.കെ. ജയലക്ഷ്‌മി: പ്രായം കുറഞ്ഞ വനിതാ മന്ത്രി
Subscribe to:
Post Comments (Atom)
No comments:
Post a Comment