കൗതുകകരമായെതെന്തും എത്ര വിലകൊടുത്തും സ്വന്തമാക്കുക എന്ന കാര്യത്തില്‍ മോഹന്‍ലാലിന് അന്നും ഇന്നും ഒരു മാറ്റവുമില്ല. അതുകൊണ്ടാണല്ലോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫ്ലാറ്റ് വാങ്ങിക്കാനുള്ള സാഹസത്തിനു മുതിര്‍ന്നത്. ബുര്‍ജ് ഖലീഫയുടെ ഇരുപത്തിയൊന്‍പതാം നിലയിലാണ് ലാലിന്റെ ഫ്ലാറ്റ്.
മോഹന്‍ലാലിന്റെ ദുബായിലെ വിലാസം ഇനി ബുര്‍ജ് ഖലീഫയായിരിക്കും. ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ കൈമാറിക്കഴിഞ്ഞു എന്നാണു സൂചന. ഇവിടെ ഒരു സിംഗിള്‍ ബെഡ് റൂം ഫ്ലാറ്റിനു അടിസ്ഥാന വില തന്നെ മൂന്നേമുക്കാല്‍ കോടി രൂപയാണത്രേ. അപ്പോള്‍ ലാല്‍ തന്റെ ഫ്ലാറ്റിനായി അതിലേറെ മുടക്കിയിട്ടുണ്ടാവും. ഡൌണ്‍ ടൗണ്‍ ദുബായില്‍ സ്ഥിതി ചെയ്യുന്ന ബുര്‍ജ് ഖലീഫയില്‍ 160 -ല്‍ ഏറെ നിലകള്‍ ഉണ്ട്. .
അടുത്തിടെ കാസനോവ, പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന് നായരും തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു രണ്ടു മാസത്തോളം ലാല്‍ ദുബായില്‍ ഉണ്ടായിരുന്നു. ഈ കാലയളവില്‍ അവിടെ നിന്ന് ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സും ലാല്‍ സ്വന്തമാക്കിയിരുന്നു.
No comments:
Post a Comment