Your Ad Here

Monday 30 May 2011

കൊച്ചി ഫാഷന്‍ വീക്കിന്‌ സുന്ദരിമാര്‍ തയ്യാര്‍


Model Auditon of Kochi Fashion weeksകേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര ഫാഷന്‍ ഷോയായ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനുള്ള(കെ ഐ എഫ്‌ ഡബ്‌ള്യൂ) മോഡല്‍ ഹണ്ട്‌ ഓഡിഷന്‍ കൊച്ചി കാസിനോ ഹോട്ടലില്‍ പൂര്‍ത്തിയായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ പേര്‍ ഓഡിഷനില്‍ പങ്കെടുത്തു. സ്‌ക്രീനിംഗിനും അഭിമുഖത്തിനും ശേഷം 12 പേരെ തെരഞ്ഞെടുത്തു.
ഗൗരവ്‌ ശര്‍മ്മ(കെ ഐ എഫ്‌ ഡബ്‌ള്യൂ സംഘാടകന്‍), രാഹുല്‍ ദേവ്‌ ഷെട്ടി(ഫാഷന്‍ കൊറിയോഗ്രാഫര്‍), അശോക്‌ കോശി(ഫാഷന്‍ ഫോട്ടോഗ്രാഫര്‍), വിജയ്‌ ബാബു(മാധ്യമപ്രവര്‍ത്തകന്‍), പ്രിയങ്കഷാ(മിസ്‌ ഇന്ത്യ ടൂറിസം) എന്നിവരടങ്ങിയ ജൂറിയാണ്‌ മോഡലുകളെ തെരഞ്ഞെടുത്തത്‌. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. ആഗോളതലത്തില്‍ പ്രശസ്‌തരായ 15 ഡിസൈനര്‍മാരുടെ നവീന സൃഷ്‌ടികളാണ്‌ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനിടെ അവതരിപ്പിക്കുക. ജൂലൈ ഏഴ്‌ മുതലാണ്‌ കെ ഐ എഫ്‌ ഡബ്‌ള്യൂ ആരംഭിക്കുന്നത്‌.
പങ്കെടുത്തവരെല്ലാം വളരെ കഴിവുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പ്‌ വളരെ ദുഷ്‌ക്കരമായിരുന്നുവെന്ന്‌ ജൂറി അംഗവും കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ സംഘാടകനുമായ ഗൗരവ്‌ ശര്‍മ്മ പറഞ്ഞു. ഏറ്റവും കഴിവുള്ളവരെയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളത്‌. ഓഡിഷനില്‍ പങ്കെടുത്തവരുടെ ശരീരഭാഷയും ശൈലിയും മികച്ചതായിരുന്നുവെന്ന്‌ ജൂറി അംഗം രാഹുല്‍ദേവ്‌ ഷെട്ടി പറഞ്ഞു. മികച്ചവരെ തന്നെയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഉല്‍സാഹം തന്നെ ഏറെ ആകര്‍ഷിച്ചതായി പ്രശസ്‌ത മോഡലും മിസ്‌ ഇന്ത്യ ടൂറിസവുമായ പ്രിയങ്കഷാ പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്‌ ഏറെ ചാരുതയേകാന്‍ കഴിയുന്നവരെയാണ്‌ തെരഞ്ഞെടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
Selected Models in Kochi Fashion Weeksസമകാലീന ഫാഷന്‍ സങ്കല്‍പങ്ങളുടെ നേര്‍ക്കാഴ്‌ചയായി മാറുന്ന കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌ കാസിനോ ഹോട്ടലിലാണ്‌ നടക്കുക. ലോകത്തിലെ പ്രശസ്‌തരായ ഡിസൈനര്‍മാര്‍ രൂപകല്‍ന ചെയ്‌തതും ആഗോള ലൈഫ്‌ സ്‌റ്റൈല്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളുമാണ്‌ കെ ഐ എഫ്‌ ഡബ്‌ള്യൂവില്‍ പ്രദര്‍ശിപ്പിക്കുക. നവീന ഫാഷന്‍ ലോകത്തേയ്‌ക്ക്‌ ചുവടുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചിയ്‌ക്ക്‌ വലിയ അവസരങ്ങളായിരിക്കും കെ ഐ എഫ്‌ ഡബ്‌ള്യൂ ഒരുക്കുക. ഇതിലൂടെ ഡിസൈനര്‍മാര്‍ക്ക്‌ തങ്ങളുടെ പുതിയ സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരവുമുണ്ടാകും. ഫാഷന്‍ രംഗത്തെ പ്രശസ്‌തരായ സ്‌റ്റോം ഫാഷന്‍ കമ്പനിയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. മഹീന്ദ്ര സൈലോയാണ്‌ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ പ്രായോജകര്‍

പ്രഭുദേവ-നയന്‍താര വിവാഹം ജൂലായില്‍


ചെന്നൈ: ഏറെ കോളിളക്കങ്ങള്‍ക്ക്‌ ശേഷം ഒടുവില്‍ പ്രഭുദേവയും നയന്‍താരയും വിവാഹിതരാകുന്നു. ജൂലായില്‍ ചെന്നൈയില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. പ്രഭുദേവയുടെ ആദ്യഭാര്യയായ റംലത്തുമായുള്ള വിവാഹമോചനക്കേസില്‍ അന്തിമവിധി ജൂണില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ജൂലായില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്‌.
അതുകൊണ്ടുതന്നെ കോടതിവിധി വന്നശേഷമായിരിക്കും വിവാഹത്തീയതിയും മുഹൂര്‍ത്തവും നിശ്‌ചയിക്കുക.
പ്രഭുദേവയ്‌ക്ക്‌ ഹൈദരാബാദില്‍വെച്ച്‌ ലളിതമായി വിവാഹം നടത്താനാണ്‌ താല്‍പര്യം. എന്നാല്‍ വിവാഹം ആര്‍ഭാടപൂര്‍വ്വം ചെന്നൈയില്‍ നടത്തണമെന്നാണ്‌ നയന്‍സിന്റെ പക്ഷം. പ്രഭുദേവയുമായുള്ള പ്രണയത്തെ തുടര്‍ന്ന്‌ തന്നെ അധിക്ഷേപിച്ചവരുടെ കണ്‍മുന്നില്‍ ആര്‍ഭാടമായി വിവാഹിതയാകാനാണ്‌ നയന്‍സ്‌ വാശി പിടിക്കുന്നത്‌. ഒടുവില്‍ നയന്‍സിന്‌ അഭിപ്രായത്തിന്‌ പ്രഭുദേവ വഴങ്ങിയെന്നും തമിഴ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
പ്രഭുദേവ സംവിധായകനായ വില്ല്‌ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ്‌ ഇരുവരും പ്രണയത്തിലാകുന്നത്‌. മകന്‍ മരിച്ച വിഷമത്തില്‍ കഴിയുകയായിരുന്ന പ്രഭുദേവയെ ആശ്വസിപ്പിക്കാനെത്തിയ നയന്‍സ്‌ ഒടുവില്‍ പ്രഭുദേവയുടെ മനംകവരുകയായിരുന്നു. പിന്നീട്‌ ഇവരുടെ പ്രണയത്തെ ചുറ്റിപ്പറ്റി വിവാദകോലാഹലങ്ങളാണ്‌ അരങ്ങേറിയത്‌. നയന്‍സിനും പ്രഭുവിനും എതിരെ റംലത്തും തമിഴ്‌ സ്‌ത്രീസംഘടനകളും നടികര്‍സംഘവും അണിനിരന്നതോടെ മാധ്യമങ്ങള്‍ക്ക്‌ ഉല്‍സവകാലമായി മാറി. പിന്നീട്‌ കേസ്‌ കോടതിയിലെത്തിയതും കോടികള്‍ കൊടുത്ത്‌ റംലത്തിന്‌ ഒതുക്കിയതുമെല്ലാം വന്‍വാര്‍ത്തയായിരുന്നു.
ഇതിനിടയില്‍ പ്രഭുദേവ-ഹന്‍സിക, നയന്‍താര-ചിമ്പു ബന്ധങ്ങള്‍ വിവാദത്തിന്‌ കൂടുതല്‍ എരിവ്‌ പകര്‍ന്നു. പിന്നീട്‌ പ്രഭുദേവയെ സഹോദരനെപ്പോലെയാണ്‌ കാണുന്നതെന്ന്‌ പറഞ്ഞ്‌ ഹന്‍സിക രംഗത്തെത്തിയതും ചിമ്പുവിനെതിരെ ഭീഷണിയുമായി പ്രഭുദേവ പ്രസ്‌താവന ഇറക്കിയതുമെല്ലാം മാധ്യമങ്ങള്‍ ആഘോഷിച്ചു. ഏതായാലും വിവാദങ്ങള്‍ക്കെല്ലാം അവധികൊടുത്താണ്‌ ഇരുവരും ജൂലായില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

'അവര്‍ ഒന്നിച്ചാല്‍ ഞാന്‍ ആത്‌മഹത്യ ചെയ്യും


ചെന്നൈ: പ്രഭുദേവയും നയന്‍താരയും വിവാഹിതരായാല്‍ താന്‍ ആത്‌മഹത്യ ചെയ്യുമെന്ന്‌ പ്രഭുദേവയുടെ ഭാര്യ റംലത്ത്‌. അഞ്ചുകോടിയല്ല, അഞ്ഞൂറു കോടി രൂപ തന്നാലും അവരുടെ ബന്ധം എന്റെ സമ്മതത്തോടെ നടക്കില്ല- റംലത്ത്‌ പറഞ്ഞു. വിവാഹമോചനത്തിന്‌ താന്‍ തയ്യാറല്ല. ദാമ്പത്യമാണ്‌ തനിക്ക്‌ വലുതെന്നും അവര്‍ പറഞ്ഞു.
പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള വിവാഹം തടയണമെന്നും തന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ റംലത്ത്‌ കഴിഞ്ഞദിവസം ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചിരുന്നു.
അതേസമയം പ്രഭുദേവയ്‌ക്കും നയന്‍താരയ്‌ക്കുമെതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ തമിഴ്‌ ഈഴം പ്രവര്‍ത്തകരും തമിഴ്‌നാട്ടിലെ സ്‌ത്രീ സംഘടനകളും. മലയാള ചിത്രമായ ഉറുമിയുടെ ചിത്രീകരണത്തിനുശേഷം പ്രഭുദേവയും നയന്‍താരയും തിരിച്ചെത്തിയാല്‍ ഇവരെ തടയാനും കരിങ്കൊടി കാട്ടാനുമാണ്‌ പ്രതിഷേധക്കാര്‍ തയ്യാറെടുക്കുന്നത്‌. ഉറുമിയില്‍ നയന്‍സ്‌ അഭിനയിക്കുന്നില്ലെങ്കിലും ചിത്രീകരണവേളയില്‍ പ്രഭുദേവയ്‌ക്കൊപ്പം മഹാരാഷ്‌ട്രയിലായിരുന്നു താമസിച്ചത്‌

രജനി ആറുമാസത്തേക്ക്‌ അഭിനയിക്കില്ല


Rajanikanth in troubleസ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ ആരാധകര്‍ക്ക്‌ നിരാശപ്പെടാം. കുറഞ്ഞത്‌ ആറുമാസത്തേക്കെങ്കിലും അദ്ദേഹത്തിന്‌ അഭിനയിക്കാനാകില്ലെന്നാണ്‌ സൂചന. രജനിയുടെ സഹോദരന്‍ സത്യനാരായണ റാവുവാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. അതേസമയം ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന രജനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
ഒരു ടി വി ചാനലിനോട്‌ സംസാരിക്കുകയായിരുന്നു സത്യനാരായണ റാവു. കെ എസ്‌ രവികുമാറിന്റെ റാണയില്‍ ഉടന്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന്‌ സാധ്യമാകില്ല. ശ്വാസകോശ രോഗങ്ങള്‍ക്ക്‌ പുറമെ കരള്‍, വൃക്ക അസുഖങ്ങളും രജനികാന്തിനെ അലട്ടുന്നുണ്ട്‌. അതുകൊണ്ടുതന്നെ കുറഞ്ഞത്‌ ആറുമാസമെങ്കിലും വിശ്രമം വേണ്ടിവരും- സത്യനാരായണ റാവു പറഞ്ഞു.
അതേസമയം രജനിയ്‌ക്ക്‌ വിദേശ ചികില്‍സയുടെ ആവശ്യമില്ലെന്ന്‌ മരുമകനും നടനുമായ ധനുഷ്‌ പറഞ്ഞു. ധനുഷ്‌ ഉള്‍പ്പടെ രജനിയുടെ എല്ലാ ബന്ധുക്കളും ആശുപത്രിയിലുണ്ട്‌. നെഞ്ചില്‍ കെട്ടിക്കിടന്ന കഫം നീക്കുന്നതിനായി കഴിഞ്ഞദിവസം ചെറിയ ഒരു ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇപ്പോള്‍ വിശ്രമത്തിലാണെങ്കിലും സാധാരണഗതിയിലുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കുന്നുണ്ട്‌. പത്രം വായിക്കാനും ടി വി കാണാനും കഴിയുന്നുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി, ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ കഴിഞ്ഞദിവസം രജനിയെ സന്ദര്‍ശിച്ചിരുന്നു

ചിമ്പുവിനെതിരെ ഭാവനയുടെ രോഷം


നടന്‍ ചിമ്പുവിനെതിരെ ഭാവനയുടെ രോഷ പ്രകടനം. ചിമ്പു 'യൂസ് ലെസ്' ആണെന്നാണ്‌ ഭാവനയുടെ വിലയിരുത്തല്‍. ചിമ്പുവിന്റെ ജോഡിയാവാന്‍ താന്‍ ഒരിക്കലും തയാറാവില്ലെന്നും ഒരിക്കല്‍ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളതെന്നും ഒരു പ്രസ്‌ മീറ്റില്‍ ഭാവന പറഞ്ഞു. ചിമ്പുവിനെതിരെ ഭാവനയെ ഇത്തരം പരുഷമായ വാക്കുകള്‍ പ്രയോഗിക്കാന്‍ പ്രേരിപ്പിച്ച കാരണം മറ്റൊന്നുമല്ല. നയന്‍താരയുമോത്തുള്ള സ്വകാര്യ ചുംബന ചിത്രം നെറ്റില്‍ കയറ്റിവിട്ടു നടത്തിയ പ്രതികാര നടപടിയാണ് ഭാവനയുടെ മനസ്സില്‍ ചിമ്പുവിനോട് ഇപ്പോഴും വെറുപ്പ്‌ തോന്നിപ്പിക്കുന്നത്. ഈ സംഭവം ഞെട്ടിക്കുന്നതായിരുന്നു എന്നാണ് ഭാവനയുടെ അഭിപ്രായം.
കെട്ടവന്‍ എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയാവാന്‍ തന്നെ ക്ഷണിച്ചതാണെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു. ഒരിക്കല്‍ മാത്രമാണ് ചിമ്പുവിനെ കണ്ടിട്ടുള്ളത്. ഇനിയൊട്ടു കാണാനും ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരുടെ വിഷമങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ആളാണ്‌ ചിമ്പുവെന്നും ഭാവന പറയുന്നു.
നയന്‍താര- ചിമ്പു സംഭവം ഉയര്‍ന്നുവന്ന സമയത്തും ഭാവന അതിനെ ശക്തമായി അപലപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മലയാളി നായികമാര്‍ ചിമ്പുവിനോപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്തായാലും ചിമ്പുവിനെതിരെ ഇങ്ങനെ പ്രതികരിക്കാന്‍ ഭാവന കാണിച്ച തന്റേടം മറ്റു നായികമാര്‍ക്ക് ഇഷ്ടമായിട്ടുണ്ട് എന്നാണ് കേട്ടത്.
ആര്യ നായകനാവുന്ന പുതിയ ചിത്രത്തിലെ ഗ്ലാമര്‍ വേഷം താന്‍ ഒഴിവാക്കി എന്നും ഭാവന പറഞ്ഞു. നല്ല കഥാപാത്രങ്ങളിലൂടെ നല്ല പേര് നേടിയെടുക്കുക എന്നതാണ് ഇപ്പോള്‍ ഭാവനയുടെ ലക്‌ഷ്യം.

ബാംഗ്ലൂര്‍ സ്ഫോടന കേസ് : അബ്ദുള്‍ നാസര്‍ മഅദനി പ്രതിപ്പട്ടികയില്‍

2008 ജൂലായ് 25ന് ബാംഗ്ലൂരില്‍ ഉണ്ടായ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കര്‍ണ്ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി . മഅദനി അടക്കം ഏഴ് പ്രതികളെക്കൂടി പുതുതായി ഉള്‍പ്പെടുത്തിയതാണ് കുറ്റപത്രം .ആദ്യ കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നു. എന്നാല്‍ സൂഫിയ മഅദനിയെ പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടില്ല. സ്‌ഫോടനം നടത്തുമെന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നാണ് മഅദനിയുടെ പേരിലുള്ള കുറ്റം എന്നാണ് സൂചന. മാത്രമല്ല മുഖ്യപ്രതികളായ ലഷ്‌കര്‍ നേതാവ് തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ നേരത്തെ മഅദനിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി.ഡി.പി.അറിയിച്ചു.2008 ജൂലായ് 25ന് ബാംഗ്ലൂരില്‍ എട്ട് സ്ഥലങ്ങളിലായി ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Saturday 28 May 2011

Malayalam Actors & Actresses

Mohan Lal : Biography

Mohanlal Viswanathan Nair (born May 21, 1960), simply known by the stage name Mohanlal, is an Indian actor of mainly Malayalam movies. He is a popular film actor in the state of Kerala and has had striking successes in both mainstream and parallel cinema. Also recognised among the most versatile actors in India, he is a Padmashree awardee. Mohanlal completed 25 years in his acting and continues in the film field with the same image.
Mohan Lal won his first State Award for the film T .P. Balagopal M.A (1986). He has won 4 of them to date. He won his first Film fare Award for the film Sanmasullavarkku Samaadhaanam in 1986. He has won 5 Film fare Awards so far. He won his first National Best Actor Award for the film Kireedam released in 1989-albeit the jury award. Later he won Best Actor National Awards for Bharatham (1991) and Vaanaprastham (1999). He has won numerous awards over the years for various films




Meera Jasmine : Biography

Meera Jasmine is one of the most talented actress in the malayalam cinema world. Meera Jasmine is now the most sought-after heroine in the Tamil film industry. She has the best banners calling her and she stars in films opposite the most popular heroes. she did perform good roles, and that she has been acknowledged as a good actress by the public. However, Meera Jasmine feels from the bottom of her heart, that after ïRunï she has been receiving only insults. Meera Jasmine seems to be a great actress, with immense talent and good looks.



Mammootty : Biography

Mammootty born Muhammed Kutty on September 17, 1953 to Fatima And Ismail in Chempu near Vaikom, Kottayam district, Kerala is one of the most popular film actors in the history of Malayalam films. He has acted in more than three hundred movies, most of them in Malayalam. He also acted in Tamil, Telugu and Hindi. He is one of those rare actors who has been successful in both mainstream and parallel cinema. Along with Mohanlal he was the most prominent leading male actor of Malayalam movies through the 80's. He has won thrice the prestigious Bharat Award , the Indian national award for best actor .
He grew up with his two younger brothers Ibrahim and Zakariah; and three sisters, Ameena, Sauda and Shafina. He did his high school (pre-degree) at Maharaja's College, Ernakulam and then studied law at Ernakulam Government Law College. It was during his days at Maharajah's that he got his first role a bit part in the film Anubhavangal Paalichakal in 1971. He practised as a lawyer in Manjeri for 2 years. He got married in 1980 to Sulfaath. He has a daughter, Surmi (b. 1982) and a son, Dulquar Salman (1986).



Shobhana : Biography

Shobhana Chandrakumar (born March 21, 1970) is an exponent of the Bharatanatyam dance and a leading actress of South Indian motion pictures. She was born into a Malayalam speaking family from Kerala, India. Shobhana is the niece of the Travancore sisters Lalitha, Padmini and Ragini, all of whom, who were renowned for their skill in classical Indian dance. She has acted in over 150 movies in 5 languages.
Shobana is an accomplished Bharatanatyam dancer who runs a dance school and has worked on collaborative ventures with the likes of tabla maestro Zakir Hussain, Vikku Vinayakram and Mandolin Srinivas. Mitr: My friend is Malayalam actress Shobhana's first English film. She plays a self-sacrificing housewife, who finds her own identity later. She have won the Best actress national award in that movie. As a Bhartanatyam dancer, Shobana is renowned for her fine dedication to the classical art form.


Innocent : Biography

Innocent, full name Innocent Vincent, is a Malayalam actor born in Irinjalakuda in Thrissur district of Kerala, India. He is one of the most successful comedy actors of Malayalam cinema. His witty mannerisms and dialogue delivery in the typical Thrissur accent has created ripples of laughter in the audience and has made him more popular . He has proved his acting skills in serious and character roles too in quite a few films. Some of his popular movies are 'Gajakesariyogam', 'Ramjirao speaking', 'Mannar Mathai speaking','Kilukkam' etc to name a few. He is the current president of the Association of Malayalam Movie Artists
 AMMA.


Prithviraj : Biography

Prithviraj, son of the famous Malayalam actor the late Sukumaran and actress Mallika, is being touted as the next big thing in Malayalam cinema after Mohanlal and Mammootty.
Prithviraj did his schooling from Sainik School, Thiruvananthapuram and Bharathiya Vidya Bhavan School, Thiruvananthapuram. He pursued his Bachelor's degree in Engineering/IT from the University of Tasmania, Australia. While vacationing in Thiruvananthapuram, he was grabbed by director Renjith to act in Nandanam (2002). It was director Fazil who persuaded Prithviraj to act, and who showed the results of the screen test to Renjith. He was then flooded with other tempting film offers that Prithviraj, then in his second year in Engineering, decided to take a break from studies to concentrate on acting.



Dileep : Biography

Dileep or Dilip (born October 27, 1968 in Desom, Aluva, Ernakulam, Kerala, India), whose real name is Gopalakrishnan, is one of the most successful comedic actors in Malayalam films. 
Dileep was born in Alwaye near Ernakulam to Padmanabhan Pillai and Sarojam. Dileep did his pre-degree days at U.C. College and graduated from Maharajas College, Ernakulam. He is happily married to Manju Warrier and has a daughter, Meenakshi. He got 'Mathrubhumi' popular actor of the year 2002 award. Dileep won the 'Mathrubhumi' popular actor of the year award at Kochi. Manju Varier, his wife, received the award on his behalf. Dubai Atlas film awards: DILEEP selected BEST SUPPORTING ACTOR


Sreenivasan : Biography

Sreenivasan is one of the most talented Malayalam movie star. Sreenivasan won several State awards as actor, script writer and director. After completing his course in acting at Adayar Film Institute, Sreenivasan started his film career with a role in P.A.Backer's Manimuzhakkam. He took up script writing with Odarathu Ammava Aalarayam directed by Priyadarshan. Latter he teamed up with directors Priyadarshan and Sathyan Anthikkadu as both actor and script writer in creating several comedies, which became huge successes.





Suresh Gopi : Biography

Suresh Gopi's first appearance on silver screen was as a child artiste in Odayil Ninnu (1965), In 1997 National Award was shared by Suresh Gopi and Balachandran. Suresh Gopi turned 45 on June 25th.Having acted in 80 odd films. Suresh made his rounds of production offices and came up with only yes boss type of roles, the notable of them being Rajavinte Maghan. He graduated to doing villain roles and then his first break was in Thalasthanam directed by ShajiKailas and written by Renji Panicker. Next were Comissioner and Ekalavyan after which he was known as the `roaring lion of Kerala'. Powerful dialogues and good action scenes with a big physique Suresh filled the void left behind by Late Jayan. Apart from action roles he has done serious movies too and even got the state and national award for best acting for the film Kaliyattom

Thilakan : Biography

He is one of the Malayalam actor and winner of many awards, holds a special place in malayalam film industry. Before coming to the film field he played as a theater artist. There he got the training and experience to become a perfect actor in all fields of acting. Thilakan now speaks about the ills plaguing the film industry and Adoor Gopalakrishnan's much publicised criticism of the National Jury.






Jayasurya : Biography

Jayasurya is an upcoming SouthIndian actor. He started his career as a comedian and then turned to an actor. He had played several films in Malayalam and Tamil. His first film is Oomapenninu Uriyaadapayyan in Malayalam. He worked with great actors of Indian film including Kamal Hassan,Mammootty etc.








Jayaram : Biography

Jayaram is an award-winning film actor from Kerala, India. Jayaram is one of the stars of Malayalam cinema industry and has been active in film since the 1980's. He is a tamil brahmin hailing from Perumbavoor near Ernakulam.He is known for his great mimic ability and his very good looks. 
He is married to actress Parvathi who is not active in films now.Their son Kalidas who is a child artist has won National award for Best Child Artist for the year 2003.They have a daughter, Malavika ,too. Jayaram is settled in Chennai. Jayaram is very well known for his interest in Elephants and is a good Chenda performer


Kunchacko Boban : Biography

Kunchacko Boban is a popular Malayalam actor. He is the grandson of famous actor Boban Kunchacko.He started his career through a superhit Malayalam film Aniyathipravu in 1997.His role in the famous film Harikrishnans made him one of the top actors of Malayalam industry.He got married to Priya Ann Samuel in 2-April-2005.He had acted about 30 films in Malayalam. 
He became an instant teenage heartthrob after his first film, the Fazil directed Aniyathi Pravu (1997), was released. Was a favorite among Kerala's college-campus scene after starring in numerous love stories, but once he finished college, he decided to focus on character roles with more scope. 
Part of the Maliampurakal family, who are credited with having the first Film Studio in Kerala called "Udaya". The Studio has produced and released many popular movies.Favorite dish is Karimeen (fried fish).



Manoj K Jayan : Biography

Manoj K Jayan is a famous Malayalam film actor, born in Kottayam district in Kerala to the famous Carnatic musician Jayan of the Jaya-Vijaya fame. He has excelled in various roles in quite a few Malayalam movies. He won the Kerala State Film Award for the best actor for his performance in the movie 'Sargam'. He captured the audience hearts by immortalising the character named Kuttan Thamburan by his incomparable acting skills. He is married to the famous Malayalam/Tamil actress Urvashi. He has a daughter named Thejalakshmi. He also performed splendidly in Ananthabadram as Digambaran, released in 2005.




Mukesh : Biography


Mukesh (who’s boyhood name was Mukesh Babu) is the son of famous stage actor, director and drama troupe organiser, the late O. Madhavan. Mukesh’s mother Vijayakumari was also a popular stage actress and once winner of the Kerala State award for best stage actress. Mukesh, who hails from Pattathanam in Kollam town, did his schooling at Infant Jesus Anglo Indian High School in Tangasseri, and took his Batchelor of Science degree from Sree Narayana College in Kollam. He is also a Law graduate from the Law Academy, Thiruvanathapuram.
Mukesh’s wife is Saritha, a once leading lady and famous Tamil film actress who acted in several roles in South Indian films including the national award winning film “Thaneer Thaneer” in 1981.




Kalabhavan Mani : Biography


Kalabhavan Mani is one of the BEST and Talented actor in the Indian movie history. Kalabhavan Mani is a special individual in Kerala social scene. From a mimicry artist to a hero of a different kind, Mani with his folksongs spread all over through audiocassettes satisfies a great chunk of Malayalam film audience.
The actor who is famous for his rendering of Malayalam folk songs has this time taken to singing Ayyappa devotional songs in Tamil.






ആഘോഷിക്കാന്‍ 'മിസ്റ്റര്‍ മരുമകന്‍' ദിലീപ് വീണ്ടും

ദിലീപ് വീണ്ടും ജനപ്രിയ ചേരുവകളുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലേയ്ക്ക് എത്തുന്ന ചിത്രമാണ് 'മിസ്റ്റര്‍ മരുമകന്‍'. കല്യാണ രാമന്‍, കാര്യസ്ഥന്‍ എന്നീ ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്റെ തൂലികയില്‍ പിറന്നതാണ് എന്നതാണ് പ്രധാന സവിശേഷത. സന്ധ്യാമോഹനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച 'കിലുക്കം കിലുകിലുക്കം' പരാജയമായിരുന്നു. അതിന്റെ ക്ഷീണം മിസ്റ്റര്‍ മരുമകനിലൂടെ പൂര്‍ണമായും തീര്‍ക്കാനാണ് ഇവരുടെ ശ്രമം.
ഒരു കാലത്ത്‌ കേരളത്തിലെ ഉത്സവവേദികളെ ഹരം കൊള്ളിച്ച നാടക ട്രൂപ്പായിരുന്നു ഭരത കലാക്ഷേത്രം. രാജഗോപാലന്‍ തമ്പി(നെടുമുടി വേണു)യാണ്‌ ട്രൂപ്പിന്റെ ഉമസ്ഥന്‍. പിന്നീട്‌ രാജഗോപാലന്‍ തമ്പിയുടെ മകന്‍ അശോക്‌ രാജ്(ദിലീപ്)‌ നേതൃത്വം ഏറ്റെടുത്തുന്നു. സ്വന്തം വീട്‌ പണയപ്പെടുത്തിയാണ്‌ അശോക്‌ രാജ്‌ നാടക ട്രൂപ്പ്‌ വീണ്‌ടും ആരംഭിക്കുന്നത്‌. എന്നാല്‍ അശോക്‌രാജിന്റെ നാടക ട്രൂപ്പ്‌ പൊളിയുന്നു. ഒപ്പം സഹോദരന്‍ ബാബുരാജിന്റെ(ബിജു മേനോന്‍) വ്യവസായവും തകര്‍ന്നു.
അങ്ങനെ ആകെ കടക്കെണിയിലാകുകയാണ്‌ അശോക്‌ രാജും കുടുംബവും.‌ വീട്‌ ജപ്‌തി ചെയ്യാന്‍ വരുന്ന ഉദ്യോഗസ്‌ഥരെ സ്വാധീനിക്കാന്‍ അശോക്‌ രാജ് പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. അങ്ങനെ എല്ലാത്തിലും നിന്നും വല്ലവിധം രക്ഷപെടുമ്പോഴാണ്‌ വീടിന്റെ ജപ്‌തി നടപ്പിലാക്കാന്‍ ഉയര്‍ന്ന ബാങ്ക്‌ ഓഫിസര്‍ എത്തുന്നത്‌. വിവരമറിഞ്ഞ അശോക്‌ രാജ്‌, ബാങ്ക്‌ ഓഫിസര്‍ ബാലസുബ്രഹ്‌മണ്യനെ(ഭാഗ്യരാജ്) കണ്ട്‌ സ്വാധീനിക്കാന്‍ ഒരുങ്ങി പുറപ്പെടുന്നു.
ഇതിനിടെയാണ് ഫാഷന്‍ ഡിസൈനില്‍ പാരീസില്‍ നിന്നും ഉന്നതബിരുദം നേടി നാട്ടിലെത്തിയ രാജലക്ഷ്‌മി(സനുഷ) സ്വന്തം സ്‌ഥാപനമായ രാജാസ്‌ ഗ്രൂപ്പില്‍ ചുമതലയേല്‍ക്കുന്നത്. സമ്പന്നമായ ഒരു കുടുംബത്തിലെ കരുത്തയായ രാജകോകില(ഷീല)യുടെ ചെറുമകള്‍ ആണ് രാജലക്ഷമി. തന്റെ കളിക്കൂട്ടുകാരിയായ രാജലക്ഷ്‌മിയെ അപ്രതീക്ഷിതമായി അശോക്‌ രാജ്‌ കാണാന്‍ പോകുന്നു. തുടര്‍ന്ന്‌ അശോക്‌ രാജിന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഇതില്‍ പറയുന്നത്. 
സൗത്ത്‌ ഇന്ത്യന്‍ സിനിമയിലെ പ്രശസ്‌തരായ മൂന്ന്‌ സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ ഷീലയും ഖുശ്‌ബുവും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ ‍സനുഷ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമെന്നതും മിസ്റ്റര്‍ മരുമകന്റെ ഹൈലൈറ്റാണ്‌. സായ് കുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, സലിംകുമാര്, ഹരിശ്രീ അശോകന്‍ ‍ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വര്‍ണ്ണചിത്ര ബിഗ്‌ സ്‌ക്രീനിന്റെ ബാനറില്‍ സുബൈറും, നെല്‍സണ്‍ ഐപ്പും ചേര്‍ന്നാണ്‌ മിസ്റ്റര്‍ മരുമകന്‍ നിര്‍മ്മിക്കുന്നു. കൊച്ചിക്ക്‌ പുറമെ ഊട്ടിയും മദ്രാസുമാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഛായാഗ്രാഹകന്‍ പി സുകുമാര്‍. പി ടി ബിനു, സന്തോഷ്‌ വര്‍മ എന്നിവരുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ സുരേഷ്‌ പീറ്റേഴ്‌സ്‌ ആണ്‌. എഡിറ്റര്‍- മഹേഷ്‌ നാരായണന്‍. മിസ്‌റ്റര്‍ മരുമകന്‍ റംസാന്‌ തിയേറ്ററിലെത്തിക്കും.


രജനിയ്ക്ക് സിംഗപ്പൂരില്‍ ഒരുമാസത്തെ ചികിത്സ

അനാരോഗ്യം മൂലം സിംഗപ്പൂരിലേയ്ക്ക് കൊണ്ടുപോയ തമിഴ് സൂപ്പര്‍ താരം രജനീകാന്തിനു അവിടെ നല്‍കുന്നത് ഒരു മാസത്തെ വിദഗ്ധ ചികിത്സ. സിംഗപ്പൂരിലെനാഷണല്‍ കിഡ്‌നിസെന്ററിലാണ്‌ രജനീകാന്തിനു ചികിത്സ നല്‍കുന്നത്. താരത്തിന്റെ ചികിത്സയും വിശ്രമവും പരിഗണിച്ചു പുതിയ ബിഗ്‌ ബജറ്റ് ചിത്രമായ 'റാണ' താല്‍ക്കാലികമായി നിര്‍ത്തിവച്ചു.    
 ആരാധകരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച്‌ വെള്ളിയാഴ്ച രാത്രിയിലാണ് രജനീകാന്തിനെ വഹിച്ചുകൊണ്ട് വന്ന ആംബുലന്‍സ് ചെന്നൈ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ നിന്ന് രജനിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. സിനിമ സ്റ്റൈലില്‍ തന്നെയായിരുന്നു താരത്തെ കൊണ്ടുവന്നത്.  രജനിയെ കാത്ത് നിന്ന മാധ്യമ പട വിമാനത്താവളത്തിന്റെ അഞ്ചും ആറും ഗേറ്റുകളില്‍ നിലയുറപ്പിച്ചപ്പോള്‍ രണ്ടാം നമ്പര്‍ കാര്‍ഗോ ഗേറ്റിലൂടെ രജനിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെത്തുകയായിരുന്നു.
രജനി സിംഗപ്പൂരിലേക്ക് പോകുന്നു എന്നറിഞ്ഞ് കാത്ത് നിന്ന ആരാധകരോട് കൈവീശിയാണ് രജനി സിംഗപൂര്‍ എയര്‍‌ലൈന്‍സ് വിമാനത്തില്‍ കയറിയത്. രജനിക്കൊപ്പം പുത്രിമാരായ ഐശ്വര്യയും സൗന്ദര്യയും മരുമകനും നടനുമായ ധനുഷും സിംഗപ്പൂരിലേക്ക് പോയി. ഭാര്യ ലത ശനിയാഴ്ച എത്തും.

രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്ന് ശ്രീ രാമചന്ദ്ര ആശുപത്രിയധികൃതര്‍ പറഞ്ഞു. രജനിക്ക് പരിപൂര്‍ണ്ണ വിശ്രമം വേണം. വിശ്രമത്തിനും ചില പരിശോധനകള്‍ക്കുമായാണ് വിദേശത്തേക്ക് പോകുന്നത് എന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രജനിയ്ക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്ക് ലത നന്ദി പറഞ്ഞു.
ശ്വാസതടസ്സവും കുടല്‍ സംബന്ധമായ അസുഖവും കാരണം രജനിയെ അടുപ്പിച്ച് രണ്ട് തവണ സെന്റ് ഇസബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെയ് 13 ന് ആണ് ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് നെഞ്ചിലെ നീര്‍ക്കെട്ട് മാറ്റാന്‍ ലഘു ശസ്ത്രക്രിയ നടത്തുകയും ഹീമോ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ആരോഗ്യത്തിനായി പ്രാര്ഥനയും വഴിപാടുമായി കഴിയുന്നത്.

ട്രെയിനിനു പാളം തെറ്റിയോ?

'ലൌഡ് സ്പീക്കര്‍' എന്ന സാമാന്യം മനോഹരമായ ചിത്രത്തിനുശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷകളോടെയാകും 'ദി ട്രെയിന്‍' കാണാന്‍ പ്രേക്ഷകരെത്തുന്നത്.  എന്നാല്‍ ചില പുത്തന്‍ സങ്കേതങ്ങള്‍ പരീക്ഷിക്കുന്ന തിരക്കില്‍ ചടുലതയും കഥാപാത്രങ്ങള്‍ തമ്മിലെ കണ്ണിയിണക്കവും കൈമോശം വന്നത് അദ്ദേഹത്തിന്റെ 'ട്രെയിനി'നെ ഇത്തവണ പാളം തെറ്റിക്കുകയാണ്. സാമാന്യം നല്ലൊരു കഥാതന്തു ഇഴയുന്ന തിരക്കഥയുടെ ബലത്തില്‍ അവതരിപ്പിച്ചത് ഈ ട്രെയിനിനെ യാത്രക്കിടയില്‍ പലേടത്തും പിടിച്ചിടുന്നുണ്ട്.

2006ല്‍ മുംബൈയില്‍ മിനിറ്റുകള്‍ക്കിടയില്‍ ട്രെയിനുകളില്‍ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നാലു വ്യത്യസ്ത ട്രാക്കുകളിലൂടെ കഥ പറയുകയാണിതില്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയുള്ള നഗരജീവിതം.

ലഭിച്ച സൂചനകള്‍പ്രകാരം തീവ്രവാദി ആക്രമണം തടയാന്‍ കഠിന പ്രയത്നം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേദാര്‍ നാഥ് (മമ്മൂട്ടി), എ.ആര്‍ റഹ്മാനു വേണ്ടി പാട്ടുപാടാന്‍ അവസരം ലഭിച്ച ഗായകനും (ജയസൂര്യ) അയാളെ ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുന്ന പെണ്‍കുട്ടി ലയയും (ആഞ്ചല്‍ സബര്‍വാള്‍), കൊച്ചുമകന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ വൃദ്ധ സദനത്തില്‍ നിന്നിറങ്ങുന്ന മുത്തച്ഛന്‍, മുത്തച്ഛന്റെ ഹജ്ജ് യാത്രക്ക് പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുന്ന യുവതി (സബിത ജയരാജ്) എന്നീ നാലു ട്രാക്കുകളിലായുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിന് ജീവനേകുന്നത്. 
കഥയുടെ ഒടുവില്‍ ഇവരെല്ലാം എത്തിച്ചേരുന്നത് ദുരന്തങ്ങള്‍ കാത്തിരിക്കുന്ന ട്രെയിനുകളിലാണെന്നാണ് ഇവരെ ചേര്‍ത്തുവെക്കുന്ന പൊതു ഘടകം. ഒടുവില്‍ ആരൊക്കെ ദുരന്തം അതിജീവിക്കുമെന്നതാണ് സിനിമ നല്‍കുന്ന അവസാന ഉത്തരം. 

ജയരാജ് ഇത്തവണ കണ്ടുപിടിച്ച അവതരണശൈലി നൂതനമാണ്. പക്ഷേ, അതു വിചാരിച്ചനിലയില്‍ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായോ എന്നത് സംശയമാണ്. കഥാപാത്രങ്ങള്‍ എതാണ്ടെല്ലാ സംഭാഷണവും മൊബൈല്‍ ഫോണിലൂടെയാണ് ഈ ചിത്രത്തില്‍ നടത്തുന്നത്. നേര്‍ക്കുനേരുള്ള സംഭാഷണമേ ഇല്ല. 

പശ്ചാത്തല സംഗീതത്തിലൂടെയും ക്യാമറാ ചലനത്തിലൂടെയും സ്ഫോടനങ്ങള്‍ നടക്കാന്‍ പോകുന്നതിന്റെയും അതു തടയാന്‍ ശ്രമിക്കുന്നതിന്റെ പരിമുറുക്കവും ത്രില്ലും പകര്‍ന്നുതരാന്‍ ചിത്രം പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം നീങ്ങാന്‍ തിരക്കഥക്ക് കഴിയുന്നില്ല. 
കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധവും മറ്റും സംവിധായകന് പ്രേക്ഷകരുടെ മനസിനെ പിടിച്ചുലക്കുന്ന രീതിയില്‍ പറഞ്ഞുവെക്കാനുമാവുന്നില്ല. നിര്‍വികാരതയോടെ ഇത്തരം രംഗങ്ങള്‍ കണ്ടു പോകാനേ പ്രേക്ഷകര്‍ക്ക് കഴിയൂ. 

ഒരുപാട് കഥാപാത്രങ്ങള്‍ വിവിധ കഥാട്രാക്കുകളിലായി പ്രേക്ഷകര്‍ക്ക് മുന്നില്‍ ഹാജര്‍ വെച്ച് പോകുന്നതുകൊണ്ട് തന്നെ പല ഘട്ടത്തിലും സാധാരണ പ്രേക്ഷകന് ആശയക്കുഴപ്പവുമുണ്ടാകുന്നുണ്ട്. നായകനായ കേദാര്‍നാഥ് എന്ന കഥാപാത്രത്തിന് പോലും ജീവസ്സില്ല. ജയസൂര്യ അവതരിപ്പിക്കുന്ന ഗായകന്റെ കഥാപാത്രമാണ് താരതമ്യേന പ്രേക്ഷകരുമായി കുറച്ചെങ്കിലും ചങ്ങാത്തത്തിലാവുന്നത്. 

തീവ്രവാദവും അന്വേഷണവും പോലുള്ള വിഷയം കൈകാര്യം ചെയ്യുന്ന ത്രില്ലറില്‍ ഇത്രയധികം ഗാനരംഗങ്ങള്‍ തിരുകിക്കയറ്റിയതും അതിശയമായി തോന്നും. സാമാന്യം ഭേദപ്പെട്ട ഈണങ്ങളാണ് ശ്രീനിവാസ് ചിത്രത്തിനായി ഒരുക്കിയതെങ്കിലും കാലം തെറ്റി കയറിവരുന്നതിനാല്‍ സിനിമയില്‍ കാണുമ്പോള്‍ പലതും ദഹിക്കില്ല. 
വീഡിയോ ലോംഗ് എച്ച്.ഡി.ഡി ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു മുരുക്കുംപുഴയും തനു ബാലക്കുമാണ്. വാര്‍ത്താ ക്യാമറയുടേയും മിനി സ്ക്രീനിന്റേയും ലോകത്ത്നിന്ന് ബിഗ് സ്ക്രീനിലെത്തിയ ഇവര്‍ മോശമാക്കിയില്ല. 

ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് ഒരു പരിധിവരെ ത്രില്ലര്‍ പശ്ചാത്തലം നല്‍കുന്നുണ്ട്.

ചുരുക്കത്തില്‍, ഗൌരവകരമായ വിഷയം പുതുമക്ക് വേണ്ടി പലതും പരീക്ഷിക്കുന്ന കൂട്ടത്തില്‍ സംവിധായകന്റെ കൈയില്‍ നിന്ന് വഴുതി പോയതാണ്  'ദി ട്രെയിന്‍' പാളം മാറി ഓടുന്നതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനുള്ള കാരണം.

യുവത്വം നില നിര്‍ത്താന്‍ ജലം

ഏപ്പോഴും യുവത്വം നില നിര്‍ത്താന്‍ ജലം സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയിരിക്കുന്നത് .ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ ജലത്തിനു സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. യുവത്വം കാത്ത് സൂക്ഷിക്കാന്‍ സഹായിക്കുന്ന 1500 ഓളം ജീനുകളെ തിരിച്ചറിഞ ശാസ്ത്രജ്ഞര്‍ ത്വക്കിന് പ്രായമേറുന്നത് എട്ട് കാരണങ്ങള്‍ മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട് .കോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നത് 700 ജീനുകളാണ്. ഇവയുടെ പ്രവര്‍ത്തന ശേഷി കുറയുന്നതോടെ ചര്‍മ്മ കോശങ്ങള്‍ക്ക് പ്രായമേറുകയും ചുളിവുകള്‍ ഉണ്ടാവാന്‍ തുടങ്ങുകയും ചെയ്യും.എന്നാല്‍ കോശങ്ങളിലെ ജല സാന്നിധ്യം ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കാനും യുവത്വം തോന്നിക്കാനും സഹായിക്കുമെന്നും ഇവര്‍ കണ്ടെത്തി

മധുരം കുറയ്ക്കൂ ആരോഗ്യം നേടൂ

മധുരം മലയാളികള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ്.രാവിലെ കഴിക്കുന്ന ചായ മുതല്‍ തുടങ്ങും നമ്മുടെ മധുരം കഴിക്കല്‍.മധുര പലഹാരങ്ങള്‍ നിയന്ത്രണമില്ലാതെ വാരി വലിച്ചു കഴിക്കുന്നത്‌ ഒരു ദുരന്തത്തിലേക്കുള്ള പോക്ക് ആയിരിക്കുമെന്നാണ് വിദഗ്ധരുടെ ഉപദേശം. പഞ്ചസാരയുടെ അളവ് കൂട്ടിയുള്ള ആഹാര ശീലം പ്രമേഹത്തിലേക്ക് മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വധിപ്പിക്കും. മധുര പ്രേമികളുടെ ട്രൈഗ്ലിസറൈഡ് നിലയും കൊളസ്ട്രോള്‍ നിലയും വളരെ ഉയര്‍ന്ന നിലയിലായിരിക്കും എന്നാണ് പഠന സംഘം കണ്ടെത്തിയത്

സച്ചിന്റെ ബാറ്റില്‍ ഇനി M R F ലോഗോ ഉണ്ടാകില്ല.

ടയര്‍ നിര്‍മാതാക്കളായ എം.ആര്‍.എഫുമായി 10 വര്ഷം നീണ്ടു നിന്ന കരാര്‍ സച്ചിന്‍ ഉപേക്ഷിച്ചു .സച്ചിന്റെ ബിസിനസ്‌ കാര്യങ്ങള്‍ നോക്കുന്ന വേള്‍ഡ്‌ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. സച്ചിന്‍ ഇപ്പോള്‍ അഡിഡാസിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌.ഇനിമുതല്‍ സച്ചിന്റെ ബാറ്റില്‍ M R F ലോഗോനു പകരം അഡിഡാസിന്റെ ലോഗോ ആയിരിക്കും ഉണ്ടായിരിക്കുക .ഈയിടെ ശ്രീലങ്കയില്‍ സമാപിച്ച ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ അഡിഡാസിന്റെ ലോഗോയുള്ള ബാറ്റുമായാണ്‌ സച്ചിന്‍ കളിക്കാനിറങ്ങിയത്‌. എം.ആര്‍.എഫുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള കാരണം പക്ഷേ വേള്‍ഡ്‌ സ്‌പോര്‍ട്‌സ് ഗ്രൂപ്പ്‌ വെളിപ്പെടുത്തിയില്ല

ബിപാഷയെ കസ്റ്റംസ് പിടികൂടി:വിട്ടയച്ചു

ബോളിവുഡ് താരം ബിപാഷ ബസുവിനെ മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.നികുതിയടക്കാതെ ലണ്ടനില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നതിനാണ് ബിപാഷയെ കസ്റ്റംസ് പിടികൂടിയത്. തുടര്‍ന്ന് നികുതി അടച്ചതിനെ തുടര്‍ന്ന് ബിപാഷയെ വിമാനത്താവള അധികൃതര്‍ വിട്ടയച്ചു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബിപാഷയെ തടഞ്ഞുവെച്ചത്.നികുതി അടയ്ക്കുന്നതിനെക്കുറിച്ചു തനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ തനിക്ക് വ്യക്തതയുണ്ടായെന്നും ബിപാഷ വ്യക്തമാക്കി.

സിന്ധുരാജ് വിവാഹിതനായി

പ്രശസ്ത തിരക്കഥാകൃത്ത്‌ സിന്ധുരാജ് വിവാഹിതനായി.തിടുവന്തപുരം സ്വദേശിയായ ഡോ.ഷാജ ഷൈന്‍ ആണ് വധു . മെയ്‌ 8ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത് .മെയ്‌ 9 ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരവും നടന്നു .സല്‍ക്കാരത്തില്‍ സിനിമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു . എല്‍സമ്മ എന്ന ആണ്‍കുട്ടി, പുതിയ മുഖം, മുല്ല , ജലോത്സവം , പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയവയാണ് സിന്ധുരാജിന്റെ പ്രശസ്ത രചനകള്‍.

കോസ്‌റ്റ് ഗാര്‍ഡ്‌ അക്കാദമിക്ക്‌ തറക്കല്ലിട്ടു

ഇന്ത്യയിലെ ആദ്യത്തെ കോസ്‌റ്റ് ഗാര്‍ഡ്‌ അക്കാദമിക്ക്‌ കണ്ണൂരിലെ ഇരിണാവില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു. ശനിയാഴ്ച രാവിലെ 11 മണിക്ക്‌ നടന്ന ചടങ്ങില്‍ സംസ്‌ഥാന വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍ എം.പി. കെ. സുധാകരന്‍, കാസര്‍ഗോഡ്‌ എം.പി പി. കരുണാകരന്‍, അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജി, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ്‌, മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീം, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍,തദ്ദേശസ്‌ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോസ്റ്റ് ഗാര്‍ഡ് അക്കാഡമിയ്ക്കുവേണ്ടി പാപ്പിനിശ്ശേരി, ഇരിണാവ് പ്രദേശത്തെ വളപട്ടണം പുഴയോരത്ത് വ്യാപിച്ച് കിടക്കുന്ന 164.22 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര മുഖേന വ്യവസായ വകുപ്പ് പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയത്. പല പദ്ധതികള്‍ക്കുമായി കണ്ടെത്തിയ ഇരിണാവിലെ സ്ഥലമാണ് ഒടുവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി തിരെഞ്ഞെടുത്തത് .
ഏഴിമല നാവിക അക്കാദമിയുടെ സമീപ്യവും അഴീക്കല്‍ തുറമുഖവും പുതിയ അക്കാദമിക്ക് ഏറെ പ്രയോജനപ്പെടും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വ്യോമയാന സൗകര്യവും അക്കാദമിക്ക്‌ ലഭിക്കും.

Friday 27 May 2011

പഞ്ചാബി ഹൗസ്-2


ദിലീപിന്റെ ആദ്യ മെഗാഹിറ്റ് സിനിമയായ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതനായ സജിത് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയെഴുതുന്നത്. സീനിയേഴ്സിന് ശേഷം വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. 1998 ലാണ് പഞ്ചാബി ഹൗസ് റിലീസായത്. രണ്ടാംഭാഗം വരുമ്പോള്‍ അതില്‍ കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രകടമായിരിക്കും.

ഹേമമാലിനിയുടെ വസതിയില്‍ പുലി


ബോളിവുഡ് നടിയും എം‌പിയുമായ ഹേമമാലിനിയുടെ മുംബൈയിലെ മലാഡിലുള്ള ബംഗ്ലാവില്‍ പുള്ളിപ്പുലി കയറി. പുലി കയറിയ സമയത്ത് ഹേമമാലിനി വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് വനപാലകര്‍ നടിയുടെ വസതിയില്‍ എത്തി. പുള്ളിപ്പുലി എങ്ങനെ ഇവിടെയെത്തി എന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി മന്ത്രി പതംഗറാവു കദം അറിയിച്ചിട്ടുണ്ട്.

ധീര 27 മുതല്‍


മെഗാസ്റ്റാര്‍ ചിരംജീവിയുടെ മകന്‍ രാം ചരണ്‍ തേജ നായകനായ 'മഗധീര' എന്ന തെന്നിന്ത്യന്‍ ബ്ലോക്ക് ബസ്റ്റര്‍ മലയാളത്തിലെത്തുന്നു. 'ധീര- ദി വാരിയര്‍' എന്ന പേരില്‍ മൊഴിമാറ്റിമാറ്റിയെത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ചിത്രം 27 വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. 

എസ്.എസ്. രാജമൌലി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമാണ്. രണ്ടു ജന്‍മങ്ങളുടെ കഥ പറയുന്ന ചിത്രത്തിലെ ഗ്രാഫിക്സ്, സ്പെഷ്യല്‍ എഫക്ട്സ് രംഗങ്ങളുടെ പൂര്‍ണതയാണ് ഏറ്റവും വലിയ മേന്‍മ. കൂടാതെ കീരവാണിയുടെ സംഗീതത്തിലെ മനോഹര ഗാനങ്ങളും വശ്യമായ ചിത്രീകരണവും രാം ചരന്റെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധേയമാണ്. 

ചിരംജീവിയും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു. ദേവ്ഗില്‍, ശ്രീഹരി, മുമൈദ് ഖാന്‍, ബ്രഹ്മാനന്ദം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്സ് നിര്‍മിച്ച ചിത്രം പല്ലവി ഫിലിംസിന്റെ സജിത്കുമാറാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.



മമ്മൂട്ടിയും ജയരാജും വീണ്ടും 'ദി ട്രെയിനു' മായി തീയറ്ററുകളില്‍


ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന 'ദി ട്രെയിന്‍' 27 വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു. 

ഹാര്‍വെസ്റ്റ് ഡ്രീംസ് ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജയസൂര്യ, ജഗതി ശ്രീകുമാര്‍,അഞ്ജലി സബര്‍വാള്‍, സബിതാ ജയരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സിനു മുരുക്കുംപുഴ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ശ്രീനിവാസാണ്. റഫീക് അഹമ്മദിന്റേതാണ് ഗാനങ്ങള്‍.2006 ല്‍ മുംബൈയില്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടന്ന സ്ഫോടനങ്ങളും ഇരയാകുന്ന മലയാളികളുടെ ജീവിതവുമാണ് കഥാവിഷയം

കസബിന്റെ സംരക്ഷണച്ചെലവിനത്തില്‍ 10 കോടി രൂപയുടെ ബില്‍

മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അജ്മല്‍ കസബിന്റെ സംരക്ഷണച്ചെലവിനത്തില്‍ 10 കോടി രൂപയുടെ ബില്‍. ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തയ്യാറാക്കിയ ബില്‍ പ്രകാരമാണ് കസബിന്റെ സുരക്ഷാച്ചുമതലയ്‌ക്ക് മഹാരാഷ്‌ട്ര സര്‍ക്കാരിന്‌ 10 കോടിയുടെ ബില്‍ നല്‍കിയത്‌. 2009 മാര്‍ച്ച് 28 മുതല്‍ 2010 സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ കസബിന്റെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട 200 കമാന്‍ഡോകളുടെ സംരക്ഷണത്തിന് ചെലവായ പണമാണ് സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ തുക തങ്ങള്‍ നല്‍കില്ല എന്നും ഭീകരാക്രമണം നടന്നത് മഹാരാഷ്ട്രയിലാണെങ്കിലും അത് ഇന്ത്യയ്ക്കു നേരേ ഉണ്ടായ ആക്രമണമാണ് എന്നും ആണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് പറയുന്നത് .

രജനീകാന്ത് ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്‌

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോകുന്നു .വെള്ളിയാഴ്ച്ച രാത്രിയോടെ പ്രത്യേക വിമാനത്തില്‍ രജനിയെ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോകാനാണ്‌ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ആരോഗ്യനില ആശങ്കയിലായിരുന്നതിനാല്‍ അത് നീട്ടിവെക്കുകയായിരുന്നു. ആരോഗ്യനില ഇപ്പോള്‍ ഭേദമായ സാഹചര്യത്തിലാണ് രജനീകാന്ത് യാത്രയ്‌ക്കൊരുങ്ങുന്നത്.
.തന്‍റെ പുതിയ ചിത്രമായ റാണയുടെ ഷൂട്ടിംഗ്‌ തുടങ്ങിയ ഏപ്രില്‍ 29നാണ്‌ രജനിയെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.ഉടനെ വീട്ടില്‍ തിരിച്ചെത്തിയ രജനിയെ മേയ്‌ നാലാം തീയതി വീണ്ടും ഇസബെല്ലില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരാഴ്‌ചക്കാലം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക്‌ മടങ്ങിയെങ്കിലും പതിമൂന്നാം തീയതി വീണ്ടും രോഗം അധികരിച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര മെഡിക്കല്‍ കോളജില്‍ രജനിയെ പ്രവേശിപ്പിക്കുകയായിരുന്നു.ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് രജനികാന്തിന്റെ നില അല്‍പ്പം മെച്ചപ്പെട്ടത്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിരോധിച്ചു

സംസ്‌ഥാനത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിരോധിച്ചതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്.തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത് .എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ഏലൂരിലെ എച്ച്.ഐ.എലിന്റെ ലൈസന്‍സ് റദ്ദാക്കിയതായും എന്നാല്‍ എച്ച്‌ഐഎലില്‍ മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ്‌ ഉപാധികളോടെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.