സിനിമയില്‍ അഭിനിയിക്കാനായി അഡ്വാന്‍സ് വാങ്ങി കബളിപ്പിച്ചുവെന്ന കേസില്‍ മീരാ ജാസ്മിന്‍ ഒറ്റപ്പെട്ടു. മീരാ ജാസ്മിന്‍, പൃഥിരാജ് എന്നിവര്‍ക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് കരിമ്പില്‍ ഫിലിംസ് പരാതി നല്‍കിയിരുന്നത്. പണം തിരിച്ചു നല്‍കിയാണ് പൃഥ്വിരാജ് കേസ് ഒത്തുതീര്‍പ്പാക്കിയത്.
കോഴിക്കോട്ടെ കരിമ്പില്‍ ഫിലിംസാണ് 'സ്വപ്നമാളിക' എന്ന സിനിമയ്ക്കു വേണ്ടി നാലുവര്‍ഷം മുന്‍പ് അഡ്വാന്‍സ് തുകയായ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിട്ട് സിനിമയില്‍ അഭിനയിക്കാന്‍ എത്തിയില്ലെന്ന പരാതിയുമായി പൃഥ്വിരാജിനും മീരാ ജാസ്മിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ് ഫയല്‍ ചെയ്തത്.
ഇരുവരും അഞ്ചുലക്ഷം രൂപ കൈപ്പറ്റിയിരുന്നുവെന്നും എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ തയാറായില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നും കരിമ്പില്‍ ഫിലിംസ് മാനേജിംഗ് പാര്‍ട്ണറും സംവിധായകനുമായ കെ ദേവദാസ് പരാതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ മീരാജാസ്മിന്‍ അമേരിക്കയിലാണെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. അവര്‍ക്ക് അവധി അനുവദിയ്ക്കണമെന്ന അപേക്ഷ അംഗീകരിച്ച കോഴിക്കോട് സിജെഎം കോടതി കേസ് ജൂണ്‍ 20ലേക്ക് മാറ്റിയിരിക്കുകയാണ്.
താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ ഇതു സംബന്ധിച്ച് ദേവരാജ് ആദ്യം പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ ഇരുതാരങ്ങളും നോട്ടീസ് കൈപ്പറ്റിയില്ല. തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മോഹന്‍ലാല്‍ കഥയെഴുതുന്ന ആദ്യ ചിത്രമെന്ന നിലയില്‍ ഷൂട്ടിംഗ് തുടങ്ങുകയും ഒടുവില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംവിധായകന്‍ കെ എ ദേവരാജ് 'കൊന്നെന്ന' പേരില്‍ വിവാദം ഉയരുകയും ചെയ്ത ചിത്രമാണ് സ്വപ്‌നമാളിക.
No comments:
Post a Comment