കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര ഫാഷന്‍ ഷോയായ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനുള്ള(കെ ഐ എഫ് ഡബ്‌ള്യൂ) മോഡല്‍ ഹണ്ട് ഓഡിഷന്‍ കൊച്ചി കാസിനോ ഹോട്ടലില്‍ പൂര്‍ത്തിയായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ പേര്‍ ഓഡിഷനില്‍ പങ്കെടുത്തു. സ്‌ക്രീനിംഗിനും അഭിമുഖത്തിനും ശേഷം 12 പേരെ തെരഞ്ഞെടുത്തു.ഗൗരവ് ശര്‍മ്മ(കെ ഐ എഫ് ഡബ്‌ള്യൂ സംഘാടകന്‍), രാഹുല്‍ ദേവ് ഷെട്ടി(ഫാഷന്‍ കൊറിയോഗ്രാഫര്‍), അശോക് കോശി(ഫാഷന്‍ ഫോട്ടോഗ്രാഫര്‍), വിജയ് ബാബു(മാധ്യമപ്രവര്‍ത്തകന്‍), പ്രിയങ്കഷാ(മിസ് ഇന്ത്യ ടൂറിസം) എന്നിവരടങ്ങിയ ജൂറിയാണ് മോഡലുകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. ആഗോളതലത്തില്‍ പ്രശസ്‌തരായ 15 ഡിസൈനര്‍മാരുടെ നവീന സൃഷ്‌ടികളാണ് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനിടെ അവതരിപ്പിക്കുക. ജൂലൈ ഏഴ് മുതലാണ് കെ ഐ എഫ് ഡബ്‌ള്യൂ ആരംഭിക്കുന്നത്.
പങ്കെടുത്തവരെല്ലാം വളരെ കഴിവുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പ് വളരെ ദുഷ്‌ക്കരമായിരുന്നുവെന്ന് ജൂറി അംഗവും കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ സംഘാടകനുമായ ഗൗരവ് ശര്‍മ്മ പറഞ്ഞു. ഏറ്റവും കഴിവുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഓഡിഷനില്‍ പങ്കെടുത്തവരുടെ ശരീരഭാഷയും ശൈലിയും മികച്ചതായിരുന്നുവെന്ന് ജൂറി അംഗം രാഹുല്‍ദേവ് ഷെട്ടി പറഞ്ഞു. മികച്ചവരെ തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഉല്‍സാഹം തന്നെ ഏറെ ആകര്‍ഷിച്ചതായി പ്രശസ്‌ത മോഡലും മിസ് ഇന്ത്യ ടൂറിസവുമായ പ്രിയങ്കഷാ പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് ഏറെ ചാരുതയേകാന്‍ കഴിയുന്നവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
സമകാലീന ഫാഷന്‍ സങ്കല്‍പങ്ങളുടെ നേര്‍ക്കാഴ്‌ചയായി മാറുന്ന കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് കാസിനോ ഹോട്ടലിലാണ് നടക്കുക. ലോകത്തിലെ പ്രശസ്‌തരായ ഡിസൈനര്‍മാര്‍ രൂപകല്‍ന ചെയ്‌തതും ആഗോള ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളുമാണ് കെ ഐ എഫ് ഡബ്‌ള്യൂവില്‍ പ്രദര്‍ശിപ്പിക്കുക. നവീന ഫാഷന്‍ ലോകത്തേയ്‌ക്ക് ചുവടുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചിയ്‌ക്ക് വലിയ അവസരങ്ങളായിരിക്കും കെ ഐ എഫ് ഡബ്‌ള്യൂ ഒരുക്കുക. ഇതിലൂടെ ഡിസൈനര്‍മാര്‍ക്ക് തങ്ങളുടെ പുതിയ സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരവുമുണ്ടാകും. ഫാഷന്‍ രംഗത്തെ പ്രശസ്‌തരായ സ്‌റ്റോം ഫാഷന്‍ കമ്പനിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹീന്ദ്ര സൈലോയാണ് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ പ്രായോജകര്‍
ചെന്നൈ: ഏറെ കോളിളക്കങ്ങള്‍ക്ക് ശേഷം ഒടുവില്‍ പ്രഭുദേവയും നയന്‍താരയും വിവാഹിതരാകുന്നു. ജൂലായില്‍ ചെന്നൈയില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. പ്രഭുദേവയുടെ ആദ്യഭാര്യയായ റംലത്തുമായുള്ള വിവാഹമോചനക്കേസില്‍ അന്തിമവിധി ജൂണില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജൂലായില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ചെന്നൈ: പ്രഭുദേവയും നയന്‍താരയും വിവാഹിതരായാല്‍ താന്‍ ആത്‌മഹത്യ ചെയ്യുമെന്ന് പ്രഭുദേവയുടെ ഭാര്യ റംലത്ത്. അഞ്ചുകോടിയല്ല, അഞ്ഞൂറു കോടി രൂപ തന്നാലും അവരുടെ ബന്ധം എന്റെ സമ്മതത്തോടെ നടക്കില്ല- റംലത്ത് പറഞ്ഞു. വിവാഹമോചനത്തിന് താന്‍ തയ്യാറല്ല. ദാമ്പത്യമാണ് തനിക്ക് വലുതെന്നും അവര്‍ പറഞ്ഞു.
സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ ആരാധകര്‍ക്ക് നിരാശപ്പെടാം. കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും അദ്ദേഹത്തിന് അഭിനയിക്കാനാകില്ലെന്നാണ് സൂചന. രജനിയുടെ സഹോദരന്‍ സത്യനാരായണ റാവുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന രജനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടവന്‍ എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയാവാന്‍ തന്നെ ക്ഷണിച്ചതാണെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു. ഒരിക്കല്‍ മാത്രമാണ് ചിമ്പുവിനെ കണ്ടിട്ടുള്ളത്. ഇനിയൊട്ടു കാണാനും ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരുടെ വിഷമങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ആളാണ് ചിമ്പുവെന്നും ഭാവന പറയുന്നു.
2008 ജൂലായ് 25ന് ബാംഗ്ലൂരില്‍ ഉണ്ടായ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കര്‍ണ്ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി . മഅദനി അടക്കം ഏഴ് പ്രതികളെക്കൂടി പുതുതായി ഉള്‍പ്പെടുത്തിയതാണ് കുറ്റപത്രം .ആദ്യ കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നു. എന്നാല്‍ സൂഫിയ മഅദനിയെ പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടില്ല. സ്‌ഫോടനം നടത്തുമെന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നാണ് മഅദനിയുടെ പേരിലുള്ള കുറ്റം എന്നാണ് സൂചന. മാത്രമല്ല മുഖ്യപ്രതികളായ ലഷ്‌കര്‍ നേതാവ് തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ നേരത്തെ മഅദനിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി.ഡി.പി.അറിയിച്ചു.2008 ജൂലായ് 25ന് ബാംഗ്ലൂരില്‍ എട്ട് സ്ഥലങ്ങളിലായി ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















ദിലീപ് വീണ്ടും ജനപ്രിയ ചേരുവകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് എത്തുന്ന ചിത്രമാണ് 'മിസ്റ്റര്‍ മരുമകന്‍'. കല്യാണ രാമന്‍, കാര്യസ്ഥന്‍ എന്നീ ഗണത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്റെ തൂലികയില്‍ പിറന്നതാണ് എന്നതാണ് പ്രധാന സവിശേഷത. സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിബി - ഉദയനും സന്ധ്യാമോഹനും ഇതിനുമുമ്പൊന്നിച്ച 'കിലുക്കം കിലുകിലുക്കം' പരാജയമായിരുന്നു. അതിന്റെ ക്ഷീണം മിസ്റ്റര്‍ മരുമകനിലൂടെ പൂര്‍ണമായും തീര്‍ക്കാനാണ് ഇവരുടെ ശ്രമം.
ഒരു കാലത്ത് കേരളത്തിലെ ഉത്സവവേദികളെ ഹരം കൊള്ളിച്ച നാടക ട്രൂപ്പായിരുന്നു ഭരത കലാക്ഷേത്രം. രാജഗോപാലന്‍ തമ്പി(നെടുമുടി വേണു)യാണ് ട്രൂപ്പിന്റെ ഉമസ്ഥന്‍. പിന്നീട് രാജഗോപാലന്‍ തമ്പിയുടെ മകന്‍ അശോക് രാജ്(ദിലീപ്) നേതൃത്വം ഏറ്റെടുത്തുന്നു. സ്വന്തം വീട് പണയപ്പെടുത്തിയാണ് അശോക് രാജ് നാടക ട്രൂപ്പ് വീണ്‌ടും ആരംഭിക്കുന്നത്. എന്നാല്‍ അശോക്‌രാജിന്റെ നാടക ട്രൂപ്പ് പൊളിയുന്നു. ഒപ്പം സഹോദരന്‍ ബാബുരാജിന്റെ(ബിജു മേനോന്‍) വ്യവസായവും തകര്‍ന്നു.
ഇതിനിടെയാണ് ഫാഷന്‍ ഡിസൈനില്‍ പാരീസില്‍ നിന്നും ഉന്നതബിരുദം നേടി നാട്ടിലെത്തിയ രാജലക്ഷ്‌മി(സനുഷ) സ്വന്തം സ്‌ഥാപനമായ രാജാസ് ഗ്രൂപ്പില്‍ ചുമതലയേല്‍ക്കുന്നത്. സമ്പന്നമായ ഒരു കുടുംബത്തിലെ കരുത്തയായ രാജകോകില(ഷീല)യുടെ ചെറുമകള്‍ ആണ് രാജലക്ഷമി. തന്റെ കളിക്കൂട്ടുകാരിയായ രാജലക്ഷ്‌മിയെ അപ്രതീക്ഷിതമായി അശോക് രാജ് കാണാന്‍ പോകുന്നു. തുടര്‍ന്ന് അശോക് രാജിന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് ഇതില്‍ പറയുന്നത്.
സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രശസ്‌തരായ മൂന്ന് സീനിയര്‍ ആര്‍ട്ടിസ്റ്റുകളായ ഷീലയും ഖുശ്‌ബുവും സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ സനുഷ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമെന്നതും മിസ്റ്റര്‍ മരുമകന്റെ ഹൈലൈറ്റാണ്. സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്, ഹരിശ്രീ അശോകന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സുബൈറും, നെല്‍സണ്‍ ഐപ്പും ചേര്‍ന്നാണ് മിസ്റ്റര്‍ മരുമകന്‍ നിര്‍മ്മിക്കുന്നു. കൊച്ചിക്ക് പുറമെ ഊട്ടിയും മദ്രാസുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഛായാഗ്രാഹകന്‍ പി സുകുമാര്‍. പി ടി ബിനു, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സുരേഷ് പീറ്റേഴ്‌സ് ആണ്. എഡിറ്റര്‍- മഹേഷ് നാരായണന്‍. മിസ്‌റ്റര്‍ മരുമകന്‍ റംസാന് തിയേറ്ററിലെത്തിക്കും.





ഏപ്പോഴും യുവത്വം നില നിര്‍ത്താന്‍ ജലം സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയിരിക്കുന്നത് .ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ ജലത്തിനു സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. യുവത്വം കാത്ത് സൂക്ഷിക്കാന്‍ സഹായിക്കുന്ന 1500 ഓളം ജീനുകളെ തിരിച്ചറിഞ ശാസ്ത്രജ്ഞര്‍ ത്വക്കിന് പ്രായമേറുന്നത് എട്ട് കാരണങ്ങള്‍ മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട് .കോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നത് 700 ജീനുകളാണ്. ഇവയുടെ പ്രവര്‍ത്തന ശേഷി കുറയുന്നതോടെ ചര്‍മ്മ കോശങ്ങള്‍ക്ക് പ്രായമേറുകയും ചുളിവുകള്‍ ഉണ്ടാവാന്‍ തുടങ്ങുകയും ചെയ്യും.എന്നാല്‍ കോശങ്ങളിലെ ജല സാന്നിധ്യം ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കാനും യുവത്വം തോന്നിക്കാനും സഹായിക്കുമെന്നും ഇവര്‍ കണ്ടെത്തി
മധുരം മലയാളികള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ്.രാവിലെ കഴിക്കുന്ന ചായ മുതല്‍ തുടങ്ങും നമ്മുടെ മധുരം കഴിക്കല്‍.മധുര പലഹാരങ്ങള്‍ നിയന്ത്രണമില്ലാതെ വാരി വലിച്ചു കഴിക്കുന്നത് ഒരു ദുരന്തത്തിലേക്കുള്ള പോക്ക് ആയിരിക്കുമെന്നാണ് വിദഗ്ധരുടെ ഉപദേശം. പഞ്ചസാരയുടെ അളവ് കൂട്ടിയുള്ള ആഹാര ശീലം പ്രമേഹത്തിലേക്ക് മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വധിപ്പിക്കും. മധുര പ്രേമികളുടെ ട്രൈഗ്ലിസറൈഡ് നിലയും കൊളസ്ട്രോള്‍ നിലയും വളരെ ഉയര്‍ന്ന നിലയിലായിരിക്കും എന്നാണ് പഠന സംഘം കണ്ടെത്തിയത്
ബോളിവുഡ് താരം ബിപാഷ ബസുവിനെ മുംബൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.നികുതിയടക്കാതെ ലണ്ടനില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്നതിനാണ് ബിപാഷയെ കസ്റ്റംസ് പിടികൂടിയത്. തുടര്‍ന്ന് നികുതി അടച്ചതിനെ തുടര്‍ന്ന് ബിപാഷയെ വിമാനത്താവള അധികൃതര്‍ വിട്ടയച്ചു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ലണ്ടനില്‍ നിന്നു മടങ്ങിയെത്തിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബിപാഷയെ തടഞ്ഞുവെച്ചത്.നികുതി അടയ്ക്കുന്നതിനെക്കുറിച്ചു തനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ തനിക്ക് വ്യക്തതയുണ്ടായെന്നും ബിപാഷ വ്യക്തമാക്കി.
പ്രശസ്ത തിരക്കഥാകൃത്ത് സിന്ധുരാജ് വിവാഹിതനായി.തിടുവന്തപുരം സ്വദേശിയായ ഡോ.ഷാജ ഷൈന്‍ ആണ് വധു . മെയ് 8ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത് .മെയ് 9 ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരവും നടന്നു .സല്‍ക്കാരത്തില്‍ സിനിമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു . എല്‍സമ്മ എന്ന ആണ്‍കുട്ടി, പുതിയ മുഖം, മുല്ല , ജലോത്സവം , പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയവയാണ് സിന്ധുരാജിന്റെ പ്രശസ്ത രചനകള്‍.
ഇന്ത്യയിലെ ആദ്യത്തെ കോസ്‌റ്റ് ഗാര്‍ഡ് അക്കാദമിക്ക് കണ്ണൂരിലെ ഇരിണാവില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടു. ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ സംസ്‌ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍ എം.പി. കെ. സുധാകരന്‍, കാസര്‍ഗോഡ് എം.പി പി. കരുണാകരന്‍, അഴീക്കോട് എം.എല്‍.എ കെ.എം ഷാജി, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ്, മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീം, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍,തദ്ദേശസ്‌ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോസ്റ്റ് ഗാര്‍ഡ് അക്കാഡമിയ്ക്കുവേണ്ടി പാപ്പിനിശ്ശേരി, ഇരിണാവ് പ്രദേശത്തെ വളപട്ടണം പുഴയോരത്ത് വ്യാപിച്ച് കിടക്കുന്ന 164.22 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര മുഖേന വ്യവസായ വകുപ്പ് പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയത്. പല പദ്ധതികള്‍ക്കുമായി കണ്ടെത്തിയ ഇരിണാവിലെ സ്ഥലമാണ് ഒടുവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി തിരെഞ്ഞെടുത്തത് .





മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന അജ്മല്‍ കസബിന്റെ സംരക്ഷണച്ചെലവിനത്തില്‍ 10 കോടി രൂപയുടെ ബില്‍. ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തയ്യാറാക്കിയ ബില്‍ പ്രകാരമാണ് കസബിന്റെ സുരക്ഷാച്ചുമതലയ്‌ക്ക് മഹാരാഷ്‌ട്ര സര്‍ക്കാരിന് 10 കോടിയുടെ ബില്‍ നല്‍കിയത്. 2009 മാര്‍ച്ച് 28 മുതല്‍ 2010 സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ കസബിന്റെ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട 200 കമാന്‍ഡോകളുടെ സംരക്ഷണത്തിന് ചെലവായ പണമാണ് സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ തുക തങ്ങള്‍ നല്‍കില്ല എന്നും ഭീകരാക്രമണം നടന്നത് മഹാരാഷ്ട്രയിലാണെങ്കിലും അത് ഇന്ത്യയ്ക്കു നേരേ ഉണ്ടായ ആക്രമണമാണ് എന്നും ആണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് പറയുന്നത് .
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നു .വെള്ളിയാഴ്ച്ച രാത്രിയോടെ പ്രത്യേക വിമാനത്തില്‍ രജനിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ആരോഗ്യനില ആശങ്കയിലായിരുന്നതിനാല്‍ അത് നീട്ടിവെക്കുകയായിരുന്നു. ആരോഗ്യനില ഇപ്പോള്‍ ഭേദമായ സാഹചര്യത്തിലാണ് രജനീകാന്ത് യാത്രയ്‌ക്കൊരുങ്ങുന്നത്.