പെരുന്നാള്‍ ആഘോഷമാക്കാന്‍ ബോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന്റെ 'ബോഡി ഗാര്‍ഡ്' 31 മുതല്‍ തീയറ്ററുകളിലെത്തുന്നു.
മലയാളത്തില്‍ ആദ്യമെത്തിയ സിദ്ദിഖിന്റെ 'ബോഡി ഗാര്‍ഡി'ന്റെ ഹിന്ദി റീമേക്കാണീ ചിത്രം. പിന്നീട് തമിഴില്‍ വിജയിനെ നായകനാക്കി 'കാവലന്‍' എന്ന പേരില്‍ ഒരുക്കിയ ചിത്രത്തിന്റെ മൂന്നാം പതിപ്പാണ് ഹിന്ദിയില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ നയന്‍താരയും തമിഴില്‍ അസിനും ചെയ്ത നായികാവേഷം ഹിന്ദിയില്‍ കരീനാ കപൂറാണ് ചെയ്യുന്നത്. മിത്രാ കുര്യന്‍ തമിഴിലും മലയാളത്തിലും കൈകാര്യം ചെയ്ത വേഷം ചെയ്യുന്നത് ബ്രിട്ടീഷ് മോഡലായ ഹേസല്‍ ക്രൌണിയാണ്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിമേഷ് രേഷമിയയും പ്രീതം ചക്രവര്‍ത്തിയുമാണ്. ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. ഒരു ഗാനത്തില്‍ സല്‍മാനൊപ്പം ഐറ്റം ഡാന്‍സുമായി കത്രീനാ കൈഫും എത്തുന്നുണ്ട്.
ബോഡിഗാര്‍ഡ് മലയാളത്തിലും തമിഴിലും സംവിധാനം ചെയ്തതിനേക്കാള്‍ വിശാലമായ കാന്‍വാസിലാണ് ഹിന്ദിയില്‍ ഒരുക്കുന്നതെന്ന് സിദ്ദിഖ് പറയുന്നു. ബഡ്ജറ്റിന്റെ കാര്യത്തില്‍ ബോളിവുഡില്‍ വിലക്കുകളില്ലാത്തത് ഇതിന് സഹായമാണ്.
ഇടക്കാലത്ത് താരപ്രഭ മങ്ങിയ സല്‍മാന്‍ 'വാണ്ടഡ്', 'ദബംഗ്', 'റെഡി' എന്നീ ഹിറ്റുകളിലൂടെ വീണ്ടും ബോളിവുഡിന് പ്രിയപ്പെട്ടവനായിരുന്നു. ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ ശക്തമായ പ്രീ പബ്ലിസിറ്റി നിര്‍മാതാക്കളായ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സ് നടത്തുന്നുണ്ട്. മാര്‍ക്കറ്റിംഗിന് മാത്രം 22 കോടി ചെലവാക്കുന്നതായാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.
ഇന്ത്യയിലാകെ 2250 തീയറ്ററുകളിലും വിദേശത്ത് 482 തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.
'ബോഡിഗാര്‍ഡ്' ഇനി തെലുങ്കിലും കന്നഡയിലും വരുന്നുണ്ട്. തെലുങ്കില്‍ വെങ്കിടേഷും കന്നഡയില്‍ ജഗ്ഗേഷും നായകനാകും. ഈ ചിത്രങ്ങളൊരുക്കാന്‍ സിദ്ദിഖിനെത്തന്നെ ക്ഷണിച്ചെങ്കിലും മുന്നു തവണ സംവിധാനം ചെയ്ത ചിത്രം വീണ്ടും ചെയ്യാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ല.
No comments:
Post a Comment