Your Ad Here

Friday 12 August 2011

ഓണത്തിന് ലാലേട്ടന്‍ ഡബിള്‍ സ്ട്രോംഗ്


ആദായനികുതി റെയ്ഡിന്റെ പേരില്‍ ഉണ്ടായ വിവാദ കോലാഹലങ്ങളെല്ലാം ഇനി പഴയ കഥ. ഈ ഓണക്കാലത്ത് നായകനായും വിതരണക്കാരനായും രണ്ടു ചിത്രങ്ങളുമായാണ് ലാല്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്. മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന ഖ്യാതിയുമായി വരുന്ന പ്രണയവും ലാലിന്റെ മാക്സ് ലാബ് എത്തിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഡോക്ടര്‍ ലവും.
റെയ്ഡ് പൊടിപൊടിക്കുമ്പോള്‍ 'പ്രണയം' എന്ന ബ്ലെസിച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാമേശ്വരത്തും ധനുഷ്കോടിയിലുമായിരുന്നു ലാല്‍. ചിത്രം ഓണത്തിന് എത്തിക്കേണ്ടതിനാല്‍ ഷൂട്ടിംഗ് മുന്‍ നിശ്ചയപ്രകാരം നടന്നു.    പ്രണയം റിലീസാകുന്നത് ഓഗസ്റ്റ് 31നാണ്. അറുപത് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രണയം ഒരു ക്ലാസ് ചിത്രമാണ്, മാസ് ചിത്രമല്ല. അതുകൊണ്ട് വലിയ ആഘോഷമേളങ്ങളൊന്നും ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് വേണ്ട എന്നാണ് ലാല്‍ ക്യാമ്പിന്റെ തീരുമാനം. 10 ദിവസം കഴിഞ്ഞ്, സെപ്റ്റംബര്‍ ഒമ്പതിന് തിരുവോണ ദിനത്തില്‍ മോഹന്‍ലാല്‍ വിതരണത്തിനെത്തിക്കുന്ന ഡോകടര്‍ ലവ് എത്തും. അത് പ്രേക്ഷകര്‍ക്കുള്ള ആഘോഷ ചിത്രമായിരിക്കും. കെ ബിജു സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍ ലവ്' ലാലിന്റെ മാക്സ്‌ലാബ് നൂറോളം കേന്ദ്രങ്ങളിലാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയുമാണ് ഈ ചിത്രത്തിലെ ജോഡി. സുരക്ഷിതമായ അകലം പാലിച്ചാണ് രണ്ടു ചിത്രങ്ങളുടെയും റിലീസിംഗ്. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസാണ് പ്രണയം തിയറ്ററുകളിലെത്തിയ്ക്കുന്നത്.
അങ്ങനെ ക്ലാസ് ചിത്രം വേണ്ടവരെയും മാസ് ചിത്രം വേണ്ടവരെയും ഒരു പോലെ തൃപ്തിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ തീരുമാനം. മമ്മൂട്ടി വിതരണം ചെയ്യുന്ന സെവന്‍സ് ഓണത്തിനു ഉണ്ടെങ്കിലും മമ്മൂട്ടിയ്ക്ക് ഓണച്ചിത്രം ഉണ്ടാവില്ല.
സത്യന്‍ അന്തിക്കാടിന്റെ അമ്മുക്കുട്ടിയമ്മയുടെ അജയന്‍(പേര് താല്‍ക്കാലികം), റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവ, പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്നീ സിനിമകളാണ് ലാലിന്റെതായി ഈ വര്ഷം ഇനി വരുക. ലാലില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതൊക്കെ നല്‍കുന്ന ചിത്രങ്ങളാവും ഇവ.

No comments:

Post a Comment