മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം 'രതിനിര്‍വേദ'ത്തിന്റെ റീമേക്ക് 16ന് തീയറ്ററുകളിലെത്തും. ശ്വേതാ മേനോന്‍ രതിച്ചേച്ചിയായി എത്തുമ്പോള്‍ യുവനടന്‍ ശ്രീജിത്ത് വിജയാണ് പപ്പുവാകുന്നത്.
ആദ്യ പതിപ്പില്‍ ഈ വേഷങ്ങള്‍ യഥാക്രമം ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് ചെയ്തത്. പത്മരാജന്റെ തിരക്കഥയെ ആധാരമാക്കി ടി.കെ രാജീവ് കുമാറാണ് പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്.
രേവതി കലാമന്ദിറിനു വേണ്ടി മേനകാ സുരേഷ്കുമാര്‍ ചിത്രം നിര്‍മിക്കുന്നു. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. മനോജ് പിള്ളയുടേതാണ് ക്യാമറ.
ചിത്രത്തിലെ ആദ്യ പോസ്റ്ററുകളും സ്റ്റിലുകളും പുറത്തുവന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പുതിയ രതിച്ചേച്ചിയായി ശ്വേതാ മേനോന്‍ ശ്രദ്ധേയമായ ഗ്ലാമര്‍ പ്രദര്‍ശനമാണ് നടത്തിയിരിക്കുന്നത്.
1978ലാണ് പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത 'രതിനിര്‍വേദം' റിലീസായത്. ഈ ചിത്രത്തിന് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് രാജീവ് കുമാര്‍ പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
അടുത്ത വീട്ടിലെ തന്നേക്കാള്‍ മുതിര്‍ന്ന യുവതിയോട് ഒരു കൌമാരക്കാരന് തോന്നുന്ന പ്രണയമാണ് പ്രമേയം.
No comments:
Post a Comment