EXAMINATION RESULTS 2011 Brought to you by National Informatics Centre |

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 82.25 ശതമാനം വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്.ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 76.52 ശതമാനം പേരും ആര്‍ട്‌സ്‌കൂള്‍ വിഭാഗത്തില്‍ 84.75 ശതമാനം പേരും ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.72 ശതമാനം പേരും ഉന്നത പഠനത്തിന് അര്‍ഹരായി.റെഗുലര്‍ വിഭാഗത്തില്‍ മൊത്തം 276115 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 227112 പേരാണ് വിജയിച്ചത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 78862 വിദ്യാര്‍ഥികളില്‍ 28956 പേരും വിജയിച്ചു. റെഗുലര്‍ സ്‌കൂള്‍ വിഭാഗത്തില്‍ മൊത്തം 2821 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതില്‍ സി ഗ്രേഡുകാരാണ് ഏറ്റവും കൂടുതല്‍; 79604 പേര്‍. 62021 പേര്‍ സി പ്ലസും 42816 പേര്‍ ബി ഗ്രേഡും 25919 പേര്‍ ബി പ്ലസ് ഗ്രേഡും 13266 പേര്‍ എ ഗ്രേഡും 43299 പേരാണ് ഡി ഗ്രേഡ് നേടിയത്.തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത്; 88.93 ശതമാനം. കാസര്‍ക്കോട്ടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം; 74.68.
ഫലം താഴെ പറയുന്ന സൈറ്റുകളില്‍ ലഭിക്കും
No comments:
Post a Comment