![](https://lh3.googleusercontent.com/blogger_img_proxy/AEn0k_tA_VKWrfMdsDGvQ7i3RCbeK0Y5UhACf3v34YhqSfGmyR3g59jaRNQ8VC4ULBtK6L6dagR2G5ufdmYp2ejWeqpFhCmk99t5qp9N-ONhhMkiX57jhl7bqoGMknTot7_eoykcFn_IEWbz8y3QVQ=s0-d)
2008 ജൂലായ് 25ന് ബാംഗ്ലൂരില്‍ ഉണ്ടായ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കര്‍ണ്ണാടക പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി . മഅദനി അടക്കം ഏഴ് പ്രതികളെക്കൂടി പുതുതായി ഉള്‍പ്പെടുത്തിയതാണ് കുറ്റപത്രം .ആദ്യ കുറ്റപത്രത്തില്‍ മഅദനിയുടെ പേരില്ലായിരുന്നു. എന്നാല്‍ സൂഫിയ മഅദനിയെ പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടില്ല. സ്‌ഫോടനം നടത്തുമെന്ന വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നാണ് മഅദനിയുടെ പേരിലുള്ള കുറ്റം എന്നാണ് സൂചന. മാത്രമല്ല മുഖ്യപ്രതികളായ ലഷ്‌കര്‍ നേതാവ് തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ നേരത്തെ മഅദനിയുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പി.ഡി.പി.അറിയിച്ചു.2008 ജൂലായ് 25ന് ബാംഗ്ലൂരില്‍ എട്ട് സ്ഥലങ്ങളിലായി ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment