![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vzbgUx1HJGTZ0g6K0Qav8OB6BAAElsYeTVsnhCpW25HNGnr_eJ8Y3XKReg1yaHHrRlTVI2o2EsnZTbMcLYtAF3719aKy7TmDGwkvyAKW9Wn6YGgf938d6nHMqXLZEn=s0-d)
എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയ സര്‍വ്വീസുകള്‍ പുനരാംരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു.ഇന്ധനവിലയില്‍ വന്‍കുടിശ്ശിക ഉള്ളതിനാല്‍ എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യക്കുള്ള വ്യോമ ഇന്ധനം വെട്ടിക്കുറച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആറ് വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.ഇവയില്‍ നാലെണ്ണം കേരളത്തില്‍നിന്ന് പുറപ്പെടേണ്ടവയായിരുന്നു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതരും ഐ.ഒ.സിയും തമ്മില്‍നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ധനം നല്‍കാമെന്ന് വിതരണക്കമ്പനികള്‍ സമ്മതിച്ചത്.പ്രശ്നം അവസാനിച്ചതിനെ തുടര്‍ന്ന്കൊച്ചിയില്‍ നിന്നും രാത്രി 7.05നുള്ള എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-ദോഹ- ബഹ്‌റൈന്‍ വിമാനത്തിന്റെ യാത്ര പുന: സ്ഥാപിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment