ഗൗരവ് ശര്‍മ്മ(കെ ഐ എഫ് ഡബ്‌ള്യൂ സംഘാടകന്‍), രാഹുല്‍ ദേവ് ഷെട്ടി(ഫാഷന്‍ കൊറിയോഗ്രാഫര്‍), അശോക് കോശി(ഫാഷന്‍ ഫോട്ടോഗ്രാഫര്‍), വിജയ് ബാബു(മാധ്യമപ്രവര്‍ത്തകന്‍), പ്രിയങ്കഷാ(മിസ് ഇന്ത്യ ടൂറിസം) എന്നിവരടങ്ങിയ ജൂറിയാണ് മോഡലുകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. ആഗോളതലത്തില്‍ പ്രശസ്‌തരായ 15 ഡിസൈനര്‍മാരുടെ നവീന സൃഷ്‌ടികളാണ് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനിടെ അവതരിപ്പിക്കുക. ജൂലൈ ഏഴ് മുതലാണ് കെ ഐ എഫ് ഡബ്‌ള്യൂ ആരംഭിക്കുന്നത്.
പങ്കെടുത്തവരെല്ലാം വളരെ കഴിവുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പ് വളരെ ദുഷ്‌ക്കരമായിരുന്നുവെന്ന് ജൂറി അംഗവും കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ സംഘാടകനുമായ ഗൗരവ് ശര്‍മ്മ പറഞ്ഞു. ഏറ്റവും കഴിവുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഓഡിഷനില്‍ പങ്കെടുത്തവരുടെ ശരീരഭാഷയും ശൈലിയും മികച്ചതായിരുന്നുവെന്ന് ജൂറി അംഗം രാഹുല്‍ദേവ് ഷെട്ടി പറഞ്ഞു. മികച്ചവരെ തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഉല്‍സാഹം തന്നെ ഏറെ ആകര്‍ഷിച്ചതായി പ്രശസ്‌ത മോഡലും മിസ് ഇന്ത്യ ടൂറിസവുമായ പ്രിയങ്കഷാ പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് ഏറെ ചാരുതയേകാന്‍ കഴിയുന്നവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
No comments:
Post a Comment