കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര ഫാഷന്‍ ഷോയായ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനുള്ള(കെ ഐ എഫ് ഡബ്‌ള്യൂ) മോഡല്‍ ഹണ്ട് ഓഡിഷന്‍ കൊച്ചി കാസിനോ ഹോട്ടലില്‍ പൂര്‍ത്തിയായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ പേര്‍ ഓഡിഷനില്‍ പങ്കെടുത്തു. സ്‌ക്രീനിംഗിനും അഭിമുഖത്തിനും ശേഷം 12 പേരെ തെരഞ്ഞെടുത്തു.
ഗൗരവ് ശര്‍മ്മ(കെ ഐ എഫ് ഡബ്‌ള്യൂ സംഘാടകന്‍), രാഹുല്‍ ദേവ് ഷെട്ടി(ഫാഷന്‍ കൊറിയോഗ്രാഫര്‍), അശോക് കോശി(ഫാഷന്‍ ഫോട്ടോഗ്രാഫര്‍), വിജയ് ബാബു(മാധ്യമപ്രവര്‍ത്തകന്‍), പ്രിയങ്കഷാ(മിസ് ഇന്ത്യ ടൂറിസം) എന്നിവരടങ്ങിയ ജൂറിയാണ് മോഡലുകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. ആഗോളതലത്തില്‍ പ്രശസ്‌തരായ 15 ഡിസൈനര്‍മാരുടെ നവീന സൃഷ്‌ടികളാണ് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിനിടെ അവതരിപ്പിക്കുക. ജൂലൈ ഏഴ് മുതലാണ് കെ ഐ എഫ് ഡബ്‌ള്യൂ ആരംഭിക്കുന്നത്.
പങ്കെടുത്തവരെല്ലാം വളരെ കഴിവുള്ളവരായതിനാല്‍ തെരഞ്ഞെടുപ്പ് വളരെ ദുഷ്‌ക്കരമായിരുന്നുവെന്ന് ജൂറി അംഗവും കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ സംഘാടകനുമായ ഗൗരവ് ശര്‍മ്മ പറഞ്ഞു. ഏറ്റവും കഴിവുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഓഡിഷനില്‍ പങ്കെടുത്തവരുടെ ശരീരഭാഷയും ശൈലിയും മികച്ചതായിരുന്നുവെന്ന് ജൂറി അംഗം രാഹുല്‍ദേവ് ഷെട്ടി പറഞ്ഞു. മികച്ചവരെ തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഉല്‍സാഹം തന്നെ ഏറെ ആകര്‍ഷിച്ചതായി പ്രശസ്‌ത മോഡലും മിസ് ഇന്ത്യ ടൂറിസവുമായ പ്രിയങ്കഷാ പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് ഏറെ ചാരുതയേകാന്‍ കഴിയുന്നവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
സമകാലീന ഫാഷന്‍ സങ്കല്‍പങ്ങളുടെ നേര്‍ക്കാഴ്‌ചയായി മാറുന്ന കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് കാസിനോ ഹോട്ടലിലാണ് നടക്കുക. ലോകത്തിലെ പ്രശസ്‌തരായ ഡിസൈനര്‍മാര്‍ രൂപകല്‍ന ചെയ്‌തതും ആഗോള ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളുമാണ് കെ ഐ എഫ് ഡബ്‌ള്യൂവില്‍ പ്രദര്‍ശിപ്പിക്കുക. നവീന ഫാഷന്‍ ലോകത്തേയ്‌ക്ക് ചുവടുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചിയ്‌ക്ക് വലിയ അവസരങ്ങളായിരിക്കും കെ ഐ എഫ് ഡബ്‌ള്യൂ ഒരുക്കുക. ഇതിലൂടെ ഡിസൈനര്‍മാര്‍ക്ക് തങ്ങളുടെ പുതിയ സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരവുമുണ്ടാകും. ഫാഷന്‍ രംഗത്തെ പ്രശസ്‌തരായ സ്‌റ്റോം ഫാഷന്‍ കമ്പനിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹീന്ദ്ര സൈലോയാണ് കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ മുഖ്യ പ്രായോജകര്‍