Your Ad Here

Friday 15 July 2011

Salt and pepper gallery


ഡാഡി കൂളിലൂടെ ശ്രദ്ധേയനായ ആഷിക് അബുവിന്റെ രണ്ടാമത്തെ ചിത്രം 'സോള്‍ട്ട് ആന്റ് പെപ്പര്‍' എട്ടാം തീയതി വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. ലാല്‍, ശ്വേതാ മേനോന്‍, ആസിഫ് അലി, മൈഥിലി, ബാബു രാജ്, വിജയരാഘവന്‍, കല്‍പന തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

ഭക്ഷണവുമായി ബന്ധപ്പെട്ടാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന പ്രയോഗം ഉപയോഗിക്കാറ്. അതുപോലെതന്നെ ഭക്ഷണം പ്രധാന പശ്ചാത്തലമാക്കുന്ന പ്രണയ കഥയാണ് ഈ ചിത്രം. പുരാവസ്തു ഗവേഷകനായ കാളിദാസന്‍ (ലാല്‍) മായ (ശ്വേത) എന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി പരിചയപ്പെടുന്നത് ഭക്ഷണത്തിലൂടെയാണ്. കാളിദാസന് പാചകത്തോട് ചെറുപ്പം മുതലേ കമ്പമുണ്ട്. മായക്ക് പാചകം അറിയില്ലെങ്കിലും അമ്മയുടെ കൈപുണ്യം നാവിലുള്ളതിനാല്‍ പാചകത്തോട് താല്‍പര്യമുണ്ട്. ഭക്ഷണ താല്‍പര്യം അടുപ്പിക്കുന്ന ഇവരില്‍ പ്രണയം തളിരിടുകയാണ്. 

കാളിദാസന്റെ അനന്തരവന്‍ മനു (ആസിഫ്) ഇവര്‍ക്കിടയില്‍ കടന്നുവരുന്നതോടെ കഥക്ക് വഴിത്തിരിവാകുന്നു. മായയുടെ റൂംമേറ്റാണ് മീനാക്ഷി (മൈഥിലി). കാളിദാസന്റെ കുക്കായി വ്യത്യസ്തമായ വേഷത്തില്‍ ബാബുരാജ് എത്തുന്നു. 

റഫീക് അഹമ്മദും സന്തോഷ് വര്‍മയും രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജി പാലാണ്. അവിയല്‍ ബാന്റ് ഒരുക്കിയ ആനക്കള്ളന്‍ എന്ന ഗാനവും ചിത്രത്തിലുണ്ട്. ക്യാമറ: ഷൈജു ഖാലിദ്. കലാസംവിധാനം: സുരേഷ് കൊല്ലം. എഡിറ്റിംഗ്: വി. സാജന്‍. 

salt and pepper gallery and posters
(click to enlarge)





























No comments:

Post a Comment