Your Ad Here

Wednesday, 27 July 2011

Mathrubhumi fake news about Mohanlal


പൃഥ്വിയ്ക്ക് പിന്നാലെ മോഹന്‍ലാലിനും വ്യാജവാര്‍ത്ത പരിഹാസം
(From mollywoodfox.com/article_detail.php?no=2823)
പൃഥ്വിരാജിനെതിരായി മാതൃഭൂമി പത്രത്തിന്റെ പേരില്‍ ഫെയിസ് ബുക്ക്, ഓര്‍ക്കുട്ട് വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവം വലിയ വിവാദമാകുകയും ഇത് സംബന്ധിച്ച കേസില്‍ തിരുവനന്തപുരം നേമം സ്വദേശിയായ ഒരാള്‍ പിടിയിലാവുകയും ചെയ്തതാണ്. മല്ലിക സുകുമാരന്‍, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ ആര്‍ പ്രമോദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെയും മാതൃഭൂമി പത്രത്തിന്റെ പേരില്‍ പരിഹാസ രൂപേണയുള്ള വ്യാജവാര്‍ത്ത പ്രചരിക്കുന്നു.

'മോശം നടനുള്ള ഓസ്കാര്‍ മോഹന്‍ലാലിന്' എന്ന തലക്കെട്ടിലുള്ള മാതൃഭൂമിയുടെ ഒന്നാം പേജ് വാര്‍ത്തയാണ് കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നത്. താഴെയായി 'കേരളമൊട്ടാകെ ആഹ്ലാദപ്രകടനം-സുകുമാര്‍ അഴീക്കോട്‌ നടുക്കം രേഖപ്പെടുത്തി' എന്നുമാണ്. ഇതിന് താഴെയായുള്ള ഹൈലൈറ്റ്സുകളില്‍  വിനയന്‍, വിമല്‍ കുമാര്‍, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളില്‍ പ്രതികരണങ്ങളും കൊടുത്തിരിക്കുന്നു. മോഹന്‍ലാലിന്റെ ഫോട്ടോയുടെ കാപ്ഷന്‍ നല്‍കിരിക്കുന്നത് അണ്ണന്‍ റോക്‌സ്-ഫാന്‍സ് എന്നാണ്. ഇത് തന്നെയായിരുന്നു പൃഥ്വിയെക്കുറിച്ചുള്ള വാര്‍ത്തയുടെ സാമ്പിളും. എന്നാല്‍ പൃഥ്വിയെ 'തല്ലിക്കൊന്ന'പോലുള്ള ഗൗരവമല്ല ഇത്. 
ഫേസ്ബുക്ക്, ഓര്‍ക്കുട്ട് എന്നിവയിലൂടെയാണ് ഈ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. നേരത്തെ 'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടിലുള്ള മാതൃഭൂമിയുടെ ഒന്നാം പേജ് വാര്‍ത്തയാണ് വിവാദമായത്.

No comments:

Post a Comment