![](https://lh3.googleusercontent.com/blogger_img_proxy/AEn0k_u7QjMr5ybJo6xRoE0wZaqaqSQ3RRuve5tfBritlQ0J9-MxYFHWASvyhhnKR7IfPdHJwL8-IekTWYUxDVG3P2wE2cNnVkbOUpJcZyXg7UxsvKXR6SPZkXz51e2QS1C-rg=s0-d)
ബാബ രാംദേവിനെതിരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അന്ന ഹസാരെ വീണ്ടും നിരാഹാര സത്യാഗ്രഹം നടത്തുന്നു.ജൂണ്‍ എട്ടിന് ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദറിലാണ് അന്ന ഹസാരെയുടെ നിരാഹാര സത്യാഗ്രഹം നടക്കുക.രാംലീല മൈതാനത്തെ പാതിരാത്രിയിലുള്ള പോലീസ് നടപടി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഇതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ജനങ്ങളോട് സമാധാനം പറയണമെന്നും അന്ന പറഞ്ഞു. ലോക്പാല്‍ ബില്ലിന് രൂപം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നും അതുകൊണ്ടുതന്നെ തിങ്കളാഴ്ചത്തെ സമതിയുടെ യോഗത്തില്‍ പൊതുസമൂഹത്തിലെ അഞ്ചംഗങ്ങളും പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അന്ന ഹസാരെയും അഭിഭാഷകനായ ശാന്തിഭൂഷനും വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
No comments:
Post a Comment