![](https://lh3.googleusercontent.com/blogger_img_proxy/AEn0k_ulwtwUlHUpikHfbzvTtsgg6zM0LPMLRSrT-PDtnYeefmcHunpXJWPZVP5o5oowwQq3MhcArJhMePZh6oYpPG4rAFke4USPGPZEsZ2W3FaioVvxPHYQh7DOD_130Iwifc2dxLPY=s0-d)
സംസ്ഥാനത്തെ എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരി വിഹിതം 10.5 കിലോയില്‍ നിന്ന് 15 കിലോ ആക്കി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് ഈ തീരുമാനം നടപ്പിലാക്കും. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് തിരുവല്ലയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ.പി.മോഹനന്‍, കേന്ദ്രമന്ത്രി കെ.വി.തോമസ് എന്നിവരും നിരവധി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.കേരളത്തിലെ 14 ജില്ലകളിലും നബാര്‍ഡിന്റെ സഹായത്തോടെ എഫ്.സി.ഐയുടെ ഫുഡ് ഗോഡൗണുകള്‍ സ്ഥാപിക്കാനും ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍ കേന്ദ്രവെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ സഹായത്തോടെ 15,000 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ആധുനിക ഗോഡൗണുകള്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി.
No comments:
Post a Comment