


അഴിമതിക്കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുക ,അഴിമതി തെളിഞ്ഞാല്‍ വധശിക്ഷ നടപ്പിലാക്കുക ,500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുക,വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ശനിയാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സത്യാഗ്രഹം നടത്തിയ യോഗാചാര്യന്‍ ബാബ രാംദേവിനെ ഞായറാഴ്ച പുലര്‍ച്ചയോടെ പോലീസ് അറസ്റ്റു ചെയ്തു നീക്കി .ദ്രുതകര്‍മ്മസേനയും പോലീസും ചേര്‍ന്നാണ് രാത്രി ഒരു മണിയോടെ രാംദേവിനെ സ്ഥലത്തുനിന്നും അറസ്റ്റുചെയ്ത് നീക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കൂര്‍ സമരം നിര്‍ത്തി അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു .തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും . സമരം അവസാനിപ്പിക്കുകയാണെന്ന സൂചനയും നല്‍കി.ഇതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സിബല്‍ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സമരം നിര്‍ത്താമെന്ന് സമ്മതമറിയിച്ച് രാംദേവിന്റെ ഭാഗത്തുനിന്നുള്ള ഒരു കത്തും മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. എന്നാല്‍ ആ കത്ത് തങ്ങള്‍ എഴുതിയതല്ല, എഴുതിച്ചതാണെന്നും രാംദേവ് ആരോപിച്ചു. സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ രാത്രിയോടെ കത്ത് നല്‍കിയത്.എന്നിട്ടും ബാബാ രാംദേവ് സമരത്തില്‍ നിന്ന് പിന്മാറിയില്ല .ഇതിനെ തുടര്‍ന്നാണ് പോലിസ് നടപടി ഉണ്ടായത് .
No comments:
Post a Comment