നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്.
വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം വറുത്തതും പൊരിച്ചതും കഴിക്കുന്നത് ഒഴിവാക്കണമെന്നുണ്ടോ? പകരം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക. വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല.
ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു.
നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത് തട്ടണം. ചര്‍മം ഫ്രഷ് ആവും.
ഹൃദയത്തെ രക്ഷിക്കാന്‍ മത്സ്യം കഴിക്കാം
എണ്ണയില്‍ പൊരിച്ചെടുക്കുന്ന മത്സ്യം, ഉപ്പിട്ട് ഉണക്കിയെടുത്ത മത്സ്യം എന്നിവയിലൊന്നും ഒമേഗ-3 ഫാറ്റി ആസിഡിന്റെ അംശമില്ലെന്ന് പഠനത്തില്‍ വ്യക്തമായി. വേവിച്ചതോ മൈക്രോവേവ് ഓവനില്‍വെച്ച് ബേക്ക് ചെയ്തതോ ആയ മത്സ്യവിഭവങ്ങളില്‍ മാത്രമേ ഒമേഗ-3 കണ്ടെത്തിയിട്ടുള്ളൂ. ഹൃദയത്തിന് നന്നെന്ന് കരുതി എത്രയെങ്കിലൂം വറുത്ത മത്സ്യങ്ങള്‍ കഴിച്ചിട്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നര്‍ഥം.
'പൊരിച്ച മീനും പാകംചെയ്ത മീനും തമ്മിലുള്ള താരതമ്യമല്ല പഠനത്തിന്റെ ലക്ഷ്യം. പക്ഷേ, രണ്ടിന്റെയും ഗുണവശങ്ങള്‍ പരിശോധിക്കുമ്പോള്‍ പാകംചെയ്ത മീനാണ് ഹൃദയത്തിന് ഏറെ നല്ലതെന്ന് തെളിയുന്നു. പൊരിച്ച മീനാകട്ടെ ദോഷകരവും' -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലിക്‌സിന്‍ മെങ് പറയുന്നു. ഉണക്കമത്സ്യം കഴിക്കുന്നതും ഹൃദയത്തിന് ദോഷം സൃഷ്ടിക്കുമെന്ന് ലിക്‌സിന്‍ മെങ് കൂട്ടിച്ചേര്‍ക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന മീന്‍ കഴിക്കുന്നയാളുകള്‍ക്ക് ഹൃദ്രോഗസാധ്യത കുറയുന്നുണ്ടെന്ന് പഠനത്തില്‍ ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിട്ടുണ്ട്. 82,243 പുരുഷന്‍മാരിലും 1,03,884 സ്ത്രീകളിലുമായി അതിവിപുലമായ പഠനമാണ് നടത്തിയത്. ഇവരില്‍ മീന്‍ കഴിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 23 ശതമാനം ഹൃദ്രോഗസാധ്യത അധികമാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പി.എസ്.