Your Ad Here

Wednesday, 27 April 2011

Movie Reel

പുത്തന്‍പടങ്ങളെല്ലാം വിരല്‍ത്തുമ്പില്‍

തിയറ്ററില്‍ പോയി ഇടി കൊണ്ട് കാശുകൊടുത്ത് മൂട്ടകടിയും സഹിച്ച് സിനിമ കാണേണ്ട വല്ല ആവശ്യവുമുണ്ടോ? പ്രേക്ഷകരുടെ ചിന്ത ഇപ്പോള്‍ ഇതാണ്. പഴയപോലെ വഴിവക്കിലെ വ്യാജ സിഡി  കള്‍ തിരഞ്ഞ് ജനം ഇപ്പോള്‍ നടക്കുന്നില്ല. ഒരു നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പുത്തന്‍ പടങ്ങളെല്ലാം എല്ലാം വിരല്‍ത്തുമ്പിലുണ്ട്.

ഒരാള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ പ്രിന്റെ ചൂടപ്പം പോലെയാണ് കൈമാറുന്നത്. പെന്‍ഡ്രൈവുകളാണ് ഇവിടെ വില്ലന്‍മാരായെത്തുന്നത്. പെന്‍ഡ്രൈവ് പ്ലെയറുകള്‍ വ്യാപകമായതിനാല്‍ ജനത്തിന് കമ്പ്യൂട്ടറുകള്‍ അന്വേഷിച്ചു പോകേണ്ട ഗതികേടും ഇന്നില്ല.

ഡബിള്‍സ്, ഉറുമി, ആഗസ്റ്റ്  15, മേക്കപ്പ് മാന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, റേസ്, കുടുംബശ്രീ ട്രാവല്‍സ്, ബെസ്റ്റ് ആക്ടര്‍ എന്നിങ്ങനെ ഈ വര്‍ഷമിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ സുലഭമാണ്. പണ്ടേപ്പോലെ ഇരുട്ടുമൂടിയ ക്യാമറ പ്രിന്റുകളൊന്നുമല്ല നെറ്റില്‍ ഡൗണ്‍ലോഡിന് കിട്ടുന്നതെന്ന് വേറൊരു സത്യം. നല്ല വ്യക്തതയുള്ള ചിത്രവും ശബ്ദവുമുള്ള പ്രിന്റുകളാണ് ഡൗണ്‍ലോഡിങിന് കിട്ടുന്നത്. ഇത്തരം പ്രിന്റുകള്‍ ലഭിയ്ക്കുന്നവര്‍ പിന്നീട് ഒറിജിനല്‍ സിഡി ഇറങ്ങുമ്പോള്‍ വാങ്ങാന്‍ താത്പര്യവും കാണിയ്ക്കാറില്ല.

വ്യാജസിഡിയ്‌ക്കെതിരെ പൊരുതിയ മലയാള സിനിമ ഇനി പൊരുതേണ്ടത് നെറ്റിലെ വീഡിയോ പൈറസിയ്‌ക്കെതിരെയാണന്ന് വ്യക്തമായി കഴിഞ്ഞു. ഇന്റര്‍നെറ്റിലെ ഒരു ഡസനോളം സൈറ്റുകളില്‍ മലയാള സിനിമകള്‍ ഡൗണ്‍ലോഡിങിന് കിട്ടുന്നതായാണ് പൊലീസിന്റെ കണ്ടെത്തില്‍. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിലുമേറെയാണ് മൂവി ഡൗണ്‍ലോഡിങ് സൈറ്റുകളുടെ എണ്ണം. കോടികള്‍ മുടക്കി നിര്‍മ്മിച്ച 'ഉറുമി എട്ടു സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പൊലീസ് ഇടപെട്ട് നീക്കിയതിനു പിന്നാലെ ഏറ്റവുമൊടുവില്‍, ഓസ്‌ട്രേലിയ കേന്ദ്രമായുള്ള മറ്റൊരു സൈറ്റിലും 'ഉറുമി പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. ഇങ്ങനെ നെറ്റിലെ വീഡിയോ പൈറസ് വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല.


ജനത്തെ വേണ്ടവിധത്തില്‍ ബോധവത്ക്കരിയ്ക്കുകയും ഡൗണ്‍ലോഡിങിന്റെ അപകടങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കിയ്ക്കുകയും ചെയ്തില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിയ്ക്കുന്ന വിധത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വിദേശരാജ്യങ്ങളിലെപ്പോലെ സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രദര്‍ശന സൗകര്യവുമൊരുക്കി വെല്ലുവിളി നേരിടാന്‍ സിനിമാരംഗം തയാറാവണം

No comments:

Post a Comment