കൈരളി ടി.വി.യുടെ പുതിയ മേധാവികളെ തിരഞ്ഞെടുത്തു
എട്ടുവര്‍ഷമായി കൈരളി ടി.വി. എം.ഡി.യായി തുടരുന്ന ജോണ്‍ ബ്രിട്ടാസ് പാര്‍ട്ടിയില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ പ്രത്യക്ഷ പരാമര്‍ശങ്ങള്‍ അടങ്ങുന്ന ഫാരീസ് അബൂബക്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതുമുതല്‍ ജോണ്‍ബ്രിട്ടാസിനെതിരെ വി.എസ്. പക്ഷം രംഗത്തുവന്നിരുന്നു. വി.എസ്. തന്നെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഫാരീസുമായുള്ള അഭിമുഖത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. കൈരളിയുടെ നടപടിയെ വിമര്‍ശിച്ച് പരസ്യപ്രതികരണത്തിനും വി.എസ്. അന്ന് മുതിര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടാസ് കൈരളി വിടുന്നതിനു പിന്നില്‍
പാര്‍ട്ടിയിലെ വിഭാഗീയതയാണോ കാരണം എന്ന് വ്യക്തമല്ല.
പണപ്പെരുപ്പം ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാഴ്ത്തും: എഡിബി
ഭക്ഷ്യ വിലപ്പെരുപ്പത്തിലെ പത്ത് ശതമാനം വര്‍ധന മൂന്ന് കോടി ഇന്ത്യക്കാരെ ദാരിദ്ര്യരേഖക്ക് താഴെയെത്തിക്കുമെന്നും എഡിബി വിലയിരുത്തുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി ഇതിനോട് പ്രതികരിച്ചു. എ.ഡി.ബി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ഇന്ത്യയുടെ പ്രതികരണം ബാങ്കിന്റെ അടുത്ത വാര്‍ഷിക സമ്മേളനത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെപ്പോലെ മിക്ക ഏഷ്യന്‍ രാജ്യങ്ങളും പണപ്പെരുപ്പ ഭീഷണിയിലാണ്. 2011ലെ ആദ്യ രണ്ട് മാസങ്ങളില്‍ ഏഷ്യയുടെ ആഭ്യന്തര ഭക്ഷ്യ വിലപ്പെരുപ്പത്തിലെ ശരാശരി വളര്‍ച്ച പത്ത് ശതമാനമാണ്. അതേസമയം, ആഗോള വിലപ്പെരുപ്പം 30 ശതമാനവും. ഭക്ഷ്യ വിലപ്പെരുപ്പത്തിലുണ്ടാവുന്ന പത്ത് ശതമാനം വര്‍ധന ഏഷ്യയില്‍ 6.4 കോടി പേരെ ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഭക്ഷ്യ വിലപ്പെരുപ്പത്തിലെ വര്‍ധന വേണ്ട രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അടുത്തിടെയുണ്ടാക്കിയ പുരോഗതി നഷ്ടപ്പെടുമെന്നും ബാങ്ക് ഓര്‍മിപ്പിച്ചു. ഉയരുന്ന പണപ്പെരുപ്പം വളര്‍ച്ചയെ ബാധിച്ചു തുടങ്ങിയതായി സാമ്പത്തിക മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. 2011-12 വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം നേരത്തേ പ്രതീക്ഷിച്ചിരുന്ന 8.6 ശതമാനത്തിലും താഴെയായിരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ സുനില്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.
മാര്‍ച്ചില്‍ പണപ്പെരുപ്പം അടിസ്ഥാനപ്പെടുത്തിയുള്ള മൊത്ത വില സൂചിക 8.9 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.
No comments:
Post a Comment