Your Ad Here

Thursday, 28 April 2011

Endosulfan

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് ഇടത് മുന്നണി വെള്ളിയാഴ്ച സംസ്‌ഥാനത്ത്‌ ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്റെ വകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ പറഞ്ഞു. പിണറായിയാണ് ഈ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. സി പി എമ്മിലെ വിഭാഗീയതയാണ് ഇതിലൂടെ പുറത്തുവരുന്നത്. 

മുഖ്യമന്ത്രിക്ക്‌ ഉപവാസസമരം നടത്താമെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് ഹര്‍ത്താല്‍ നടത്താം എന്നാണ്‌ സി പി എമ്മിലെ നയമെന്നും എം എം ഹസന്‍ പറഞ്ഞു. മെയ് 13-ന് ശേഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഇടത് മുന്നണി നടത്താന്‍ പോകുന്ന സമരത്തിന്റെ മുന്നോടിയാണ്‌ ഈ ഹര്‍ത്താലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ടവ

No comments:

Post a Comment