Your Ad Here

Thursday, 15 December 2011

Killadi raman :New Movie from Mukesh and Meghana Raj Stills,Trailer

കില്ലാഡി രാമന്‍, ഹാപ്പി ദര്‍ബാര്‍: ഈയാഴ്ച മുകേഷിന്റെ രണ്ടുചിത്രങ്ങള്‍



മുകേഷ് നായകനാകുന്ന രണ്ടു ചിത്രങ്ങള്‍ ഈ വെള്ളിയാഴ്ച (ഡിസം. 9) റിലീസ് ചെയ്യുന്നു. തുളസീദാസ് നായകനാകുന്ന 'കില്ലാഡി രാമന്‍', നവാഗതനായ ഹരി അമരവിള സംവിധാനം ചെയ്യുന്ന 'ഹാപ്പി ദര്‍ബാര്‍' എന്നിവയാണ് സിനിമകള്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയവയാണ് രണ്ടും. 


'ഹാപ്പി ദര്‍ബാറി'ല്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് മുകേഷ് എത്തുക. സുരാജ്, രാഹുല്‍ മാധവ്, ലക്ഷ്മി, ജഗതി ശ്രീകുമാര്‍, മോഹന്‍ രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സൂര്യ നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചേറായി ഫിലിംസിനുവേണ്ടി ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മിക്കുന്നത്. 


കില്ലാഡി രാമനിലും മുകേഷ് -സുരാജ് ടീമാണ് നര്‍മമൊരുക്കുന്നത്. മേഘാ നായരാണ് നായിക. ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, മുന്ന, പ്രിയാ ലാല്‍, കൊച്ചുപ്രേമന്‍, ജാഫര്‍ ഇടുക്കി, ലെന, ഗിന്നസ് പക്രു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

happy durbar gallery








killadi raman gallery









No comments:

Post a Comment