Your Ad Here

Sunday, 18 September 2011

Rajasenan's Innanu Aa Kalyaanam from 2nd Dec.

രാജസേനന്റെ 'ഇന്നാണ് ആ കല്യാണം' രണ്ടു മുതല്‍


രജത് മേനോന്‍, മാളവിക എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്യുന്ന 'ഇന്നാണ് ആ കല്യാണം' ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുന്നു. 


റോഷന്‍, ശരണ്യാ മോഹന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, രോഹിണി, മണിയന്‍പിള്ള രാജു, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്ന ചിത്രം മാക്സ്ലാബ് റിലീസ് തീയറ്ററുകളിലെത്തിക്കും. 


കുടുംബ, ക്യാമ്പസ് പശ്ചാത്തലങ്ങള്‍ ഒരുപോലെ ചിത്രത്തിന് വിഷയമാവുന്നു. ബദറുദ്ദീന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും രാജസേനന്റേതു തന്നെ. ഗാനങ്ങള്‍: വയലാര്‍ ശരത്, സംഗീതം: ബിജിബാല്‍, ക്യാമറ: വിനോദ് ഇല്ലമ്പിള്ളി, എഡിറ്റിംഗ്: രാജാ മുഹമ്മദ്. 

Innanu aa kalyanam gallery









No comments:

Post a Comment