Your Ad Here

Thursday, 15 December 2011

Venicile Vyapari and Oru Marubhoomi Kadha new release dates.



ഈ ക്രിസ്മസ് കാലത്ത് മലയാളത്തിന്റെ ബോക്സ് ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 'വെനീസിലെ വ്യാപാരി'യും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'അറബീം ഒട്ടകോം പി. മാധവന്‍ നായരും ഡിസംബര്‍ 16ന് തീയറ്ററുകളിലെത്തും.


സിനിമാസമരവും പരീക്ഷാകാലവും മറ്റുമായി പലതവണ റിലീസ് നീട്ടിയ ചിത്രങ്ങള്‍ ക്രിസ്മസ് സീസണ്‍ കണക്കാക്കിയാണ് 16ന് റിലീസ് ചെയ്യുന്നത്. 


മുരളി ഫിലിംസ് നിര്‍മിക്കുന്ന 'വെനീസിലെ വ്യാപാരി' കോമഡി പശ്ചാത്തലത്തില്‍ പറയുന്ന പിരീഡ് സിനിമയാണ്. കാവ്യാ മാധവന്‍, പൂനം ബജ് വ, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ഗിന്നസ് പക്രു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


ഏറെ കാലത്തിനു ശേഷം പ്രിയദര്‍ശന്‍- മോഹന്‍ ലാല്‍ -മുകേഷ് ടീം ഒന്നിക്കുന്ന 'അറബീം ഒട്ടകോം പി. മാധവന്‍ നായരും' പറയുന്നതും കോമഡി പശ്ചാത്തലത്തിലെ കഥയാണ്. സെവന്‍ ആര്‍ട്സ് ചിത്രം തീയറ്ററിലെത്തിക്കും. ഭാവന, ലക്ഷ്മി റായ്, ശക്തി കപൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന 'വെനീസിലെ വ്യാപാരി' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ആലപ്പുഴയും പരിസരവും പശ്ചാത്തലമാക്കി എന്‍പതുകളുടെ കഥ പറയുന്ന ചിത്രം നര്‍മത്തില്‍ ചാലിച്ചാണ് ഷാഫി ഒരുക്കിയിരിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്റേതാണ് തിരക്കഥ.


പൊലീസുകാരനും പീന്നീട് കയര്‍ വ്യാപാരിയുമാകുന്ന പവിത്രന്‍ എന്ന യുവാവായാണ് മമ്മൂട്ടി എത്തുന്നത്. അയാളുടെ ജീവിതത്തിലെ അസാധാരണ ഉയര്‍ച്ചയും താഴ്ചയും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയാണ് ചിത്രത്തിന് വിഷയമാവുന്നത്. 


ഇയാളുടെ ജീവിതത്തില്‍ അമ്മു എന്ന കയര്‍ തൊഴിലാളിയായ പെണ്‍കുട്ടിയും ലക്ഷ്മി എന്ന ബാങ്ക് മാനേജരും ചെലുത്തുന്ന സ്വാധീനവും കഥയില്‍ നിര്‍മായകമാണ്. കാവ്യാ മാധവനാണ് അമ്മുവാകുന്നത്. പൂനം ബജ് വയാണ് ലക്ഷ്മി. എണ്‍പതുകളുടെ തുടക്കത്തിലുള്ള വസ്ത്രാലങ്കാരമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നത് പ്രത്യേകതയാണ്.


വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, ശ്രീരാമന്‍, ജനാര്‍ദനന്‍, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, അജിത്, അബു സലീം, ഭാഗ്യാഞ്ജലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൈതപ്രം രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജിബാലാണ്. 


എഡിറ്റിംഗ്: മനോജ്, കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്: പട്ടണം റഷീദ്, വസ്ത്രാലങ്കാരം: എസ്.ബി സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സന്‍ പോഡുത്താസ്. 


മുരളി ഫിലിംസിനു വേണ്ടി മാധവന്‍ നായരാണ് ചിത്രം നിര്‍മിക്കുന്നത്. വിതരണം: മുരളി ഫിലിംസ്. നവംബര്‍ 11ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തീയറ്റര്‍ സമരം നീണ്ടാല്‍ റിലീസും വൈകാനിടയുണ്ട്. 

venicile vyapari gallery








































No comments:

Post a Comment