The release of Mohanlal starrer Casanova which was slated for release this Onam will be released later as shooting for the movie is still to be completed.
പ്രണയിക്കുന്നവരുടെ ഡോക്ടറും രക്ഷകനുമായി കുഞ്ചാക്കോ ബോബന്‍ ഓണത്തിനെത്തുന്നു. നവാഗതനായ കെ.ബിജു സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍ ലൌ'വിലാണ് പ്രണയിക്കുന്നവരുടെ പ്രണയസാക്ഷാത്കാരത്തിന് എന്തും ചെയ്യാന്‍ സന്നദ്ധനായ വിനയചന്ദ്രന്‍ എന്ന യുവാവായി കുഞ്ചാക്കോ എത്തുന്നത്.
വിനയചന്ദ്രന്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരനാണ്. പക്ഷേ, പ്രണയിക്കുന്നവര്‍ക്ക് എന്തു ഉപകാരം ചെയ്തു കൊടുക്കാനും ഇയാള്‍ തയാറാണ്. വണ്‍വേ പ്രണയം, പ്രണയ പിണക്കങ്ങള്‍, പ്രണയിക്കാനുള്ള വഴികള്‍ അന്വേഷിക്കുന്നവര്‍ക്ക് തുടങ്ങി എന്തു പ്രശ്നവും ഇയാള്‍ പരിഹരിക്കും. ശരിക്കുമൊരു റൊമാന്‍സ് കണ്‍സള്‍ട്ടന്റ്.
ഇങ്ങനെയിരിക്കെ, മറ്റൊരു പ്രണയം സാക്ഷാത്കരിച്ചുകൊടുക്കാന്‍ വിനയന് കോളജില്‍ പോകേണ്ടി വരുന്നു. രസകരമായ ഈ അന്തരീക്ഷത്തിലാണ് കോളജ് കുട്ടികള്‍ അയാള്‍ക്ക് ഡോക്ടര്‍ ലൌ എന്ന പേര് ചാര്‍ത്തിക്കൊടുക്കുന്നത്.
ഹലോ, മമ്മി ആന്റ് മീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിതിന്‍ ആര്‍ട്സിനു വേണ്ടി ജോയി തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിര്‍മിക്കുന്നത്.
അനന്യയും ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണിയുമാണ് നായികമാര്‍. ഭഗത് മാനുവല്‍, ഹേമന്ത്, മണിക്കുട്ടന്‍, പ്രകാശന്‍, അജു, രജിത് മേനോന്‍, ഹില്‍ട്ടന്‍, ജിക്കു, ശരവണ്‍, നെടുമുടി വേണു, ഇന്നസെന്റ്, വിജയരാഘവന്‍, സലിംകുമാര്‍, ബിയോണ്‍, ശാരി, നിമിഷ, ധന്യ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. പി.സുകുമാറാണ് ക്യാമറ. ഗാനങ്ങള്‍: വയലാര്‍ ശരത്, സംഗീതം: വിനു തോമസ്, പശ്ചാത്തല സംഗീതം: ഗോപീസുന്ദര്‍, കല: സാബു റാം, വസ്ത്രാലങ്കാരം: സമീറാ സനീഷ്, സ്റ്റില്‍സ്: സിനഡ് സേവ്യര്‍. ജിതിന്‍ ആര്‍ട്സ് മാക്സ് ലാബ് വഴി ചിത്രം തീയറ്ററുകളില്‍ എത്തിക്കും.
No comments:
Post a Comment