പൃഥ്വിയ്ക്ക് പിന്നാലെ മോഹന്‍ലാലിനും വ്യാജവാര്‍ത്ത പരിഹാസം
(From mollywoodfox.com/article_detail.php?no=2823)
പൃഥ്വിരാജിനെതിരായി മാതൃഭൂമി പത്രത്തിന്റെ പേരില്‍ ഫെയിസ് ബുക്ക്, ഓര്‍ക്കുട്ട് വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവം വലിയ വിവാദമാകുകയും ഇത് സംബന്ധിച്ച കേസില്‍ തിരുവനന്തപുരം നേമം സ്വദേശിയായ ഒരാള്‍ പിടിയിലാവുകയും ചെയ്തതാണ്. മല്ലിക സുകുമാരന്‍, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ ആര്‍ പ്രമോദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെയും മാതൃഭൂമി പത്രത്തിന്റെ പേരില്‍ പരിഹാസ രൂപേണയുള്ള വ്യാജവാര്‍ത്ത പ്രചരിക്കുന്നു.
ഫേസ്ബുക്ക്, ഓര്‍ക്കുട്ട് എന്നിവയിലൂടെയാണ് ഈ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. നേരത്തെ 'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടിലുള്ള മാതൃഭൂമിയുടെ ഒന്നാം പേജ് വാര്‍ത്തയാണ് വിവാദമായത്.
No comments:
Post a Comment