![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCv3Wcj_EoTE5lPzYwPns4JGubjlq7_Bw7KF2X3hUzi29OLsGvi7wVp8gI3XpHsGub8RWXmvur-ZzT9yZBT67FPgFO6AspJv2zgjZVgcnRnHHldSoiOW3IghnX2M92yTuo0AaktXvgU94/s400/my-dear.jpg)
ഓണത്തിന് വീണ്ടും 'കുട്ടിച്ചാത്തന്‍' എത്തുന്നു
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രി ഡി ചിത്രമായ 'മൈഡിയര്‍ കുട്ടിച്ചാത്തന്റെ' പുതിയ പതിപ്പ് പെരുന്നാള്‍- ഓണം റിലീസായി വീണ്ടും തിയറ്ററുകളിലെത്തുന്നു.
നവോദയ 1984ല്‍ നിര്‍മിച്ച ചിത്രം ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായിരുന്നു. ചിത്രത്തിന്റെ പരിഷ്കരിച്ച പതിപ്പ് 1996ല്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. അന്നുവരുത്തിയ മാറ്റങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും പുറമേ പ്രകാശ് രാജ് , ഊര്‍മിള, സന്താനം തുടങ്ങിയവര്‍ അഭിനയിച്ച പുതിയ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് കുട്ടിച്ചാത്തന്‍ ആഗസ്റ്റ് 31ന് റിലീസ് ചെയ്യുന്നത്.
ഇത്തവണ ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പും പ്രിന്റ് പതിപ്പും റിലീസുണ്ട്. ത്രിഡി ചിത്രമാകും എല്ലാ കേന്ദ്രങ്ങളിലും റിലീസ് ചെയ്യുക. ആദ്യതവണയും രണ്ടാം തവണയും ചിത്രം റിലീസ് ചെയ്തപ്പോള്‍ തീയറ്ററുകളില്‍ തരംഗമായ കുട്ടിച്ചാത്തന്‍ പുതുതലമുറ ത്രീഡി ചിത്രങ്ങള്‍ സജീവമായ ഇക്കാലത്ത് ഒന്നുകൂടി ഭാഗ്യം പരീക്ഷിക്കാനിറങ്ങൂകയാണ്.
നവോദയക്ക് വേണ്ടി അപ്പച്ചന്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ജീജോയാണ്. ഇളയരാജയുടേതാണ് സംഗീതം.

my deat kuttichathan gallery
(click to enlarge)